ഐറിഷ് പോസ്റ്റല്‍ കമ്പനിയില്‍ തൊഴിലവസരങ്ങള്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ സ്വതന്ത്ര പോസ്റ്റല്‍ കമ്പനിയില്‍ തൊഴിലവസരങ്ങള്‍. സിറ്റി പോസ്റ്റിന്റെ പിക്-അപ് സര്‍വീസിലാണ് അവസങ്ങള്‍ ഉള്ളത്. നൂറ് ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.

സര്‍ക്കാര്‍ പോസ്റ്റല്‍ സര്‍വീസായ ആന്‍ പോസ്റ്റിനോട് മത്സരിച്ച് പ്രവര്‍ത്തിക്കുന്ന സിറ്റി പോസ്റ്റ് അത്ര മോശമല്ലാത്ത രീതിയില്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ട് ടൈം, ഫുള്‍ ടൈം ജോലിക്കാരെയും സ്ഥാപനത്തിന് ആവശ്യമുണ്ടെന്ന് സിറ്റി പോസ്റ്റിന്റെ സി.ഇ.ഓ ഇയാന്‍ ഗ്ലാസ് അറിയിച്ചു.

പിക്-അപ് സേവനത്തിന് പുറമെ ക്ലറിക്കല്‍, പോസ്റ്റ് മാസ്റ്റര്‍, പബ്ലിക് റിലേഷന്‍ തുടങ്ങിയ തസ്തികയിലും ഉടന്‍ അപേക്ഷകള്‍ ക്ഷണിക്കും. പ്രവര്‍ത്തി പരിചയം ഇല്ലാത്തവര്‍ക്കും അപേക്ഷ നല്‍കാന്‍ അവസരമൊരുക്കിയിരിക്കുകയാണ്. ആകര്‍ഷകമായ വേതന വ്യവസ്ഥകളും, പ്രമോഷനുകളുമുള്ള സിറ്റി പോസ്റ്റിലേക്ക് അടുത്ത മാസം 15 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: