മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം സുഖപ്പെടുത്തിയതായി ഇന്ത്യന്‍ ദമ്പതികള്‍

ബ്രിട്ടണിലെ താമസിക്കുന്ന ഇന്ത്യന്‍ വംശജരായ ദന്പതികളുടെ മകന്റെ ഓട്ടിസം മണ്ണിര ചികിത്സയിലൂടെ ഭേദപ്പെട്ടതായി റിപ്പോര്‍ട്ട്. ബുദ്ധിമാന്ദ്യം സംഭവിച്ച മിലന്‍ സോളങ്കിക്ക് ഒരിക്കലും ഒരു സാധാരണ ജീവിതം നയിക്കാനാവില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നത്. എന്നാല്‍ മണ്ണിര ചികിത്സക്ക് വിധേയനാകാന്‍ തുടങ്ങിയതോടെ കുട്ടിയില്‍ അത്ഭുതകരമായ മാറ്റങ്ങളുണ്ടാകാന്‍ തുടങ്ങുകയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

ഹെല്‍മിന്‍ത് സപ്ലൈ കന്പനിയായ ബയോം റിസ്റ്റോറേഷനാണ് മിലാന് റേറ്റ് ടേപ് വേമുകളെ നല്‍കിയിരിക്കുന്നത്. ലങ്കാഷെയര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി മൈക്രോസ്‌കോപ്പിക് ലാര്‍വകളെ മിലാന് വേണ്ടി എത്തിച്ച് കൊടുക്കുയായിരുന്നു. ഇതിനായി യുകെയില്‍ മെഡിസിനുകള്‍ക്കായുള്ള റെഗുലേറ്ററി ബോഡിയായ എംഎച്ച്ആര്‍എയുമായി പ്രത്യേക കരാറുണ്ടാക്കിയിരുന്നു.

കുട്ടിയുടെ രക്ഷിതാക്കള്‍ യുഎസിലുള്ള ഒരു സ്പെഷ്യലിസ്റ്റ് കുട്ടിക്ക് ഹെല്‍മിന്‍ത് തെറാപ്പി നിര്‍ദേശിക്കുകയായിരുന്നു. ടേപ്പ് വേമുകളെ ഭക്ഷിച്ച് കൊണ്ടുള്ള ഒരു പരീക്ഷണാത്മകമായ ചികിത്സയാണിത്. ഇതിലൂടെ ശരീരത്തിലെ അമിതചൂട് കുറയ്ക്കുകയാണ് ചെയ്യുന്നത്. തല്‍ഫലമായി ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തടസപ്പെടുത്തുന്ന ചില രോഗാവസ്ഥകളെ ചികിത്സിക്കാനും സാധിക്കുന്നു. കുട്ടിയുടെ അവസ്ഥ മെച്ചപ്പെട്ടുവെന്നും അവന് എല്ലാവരോടും ഇടപഴകാനുള്ള കഴിവ് വര്‍ധിക്കുന്നുണ്ടെന്നും അപരിചിതരുടെ മുഖത്ത് നോക്കാന്‍ സാധിക്കുന്നുണ്ടെന്നും ഈ അമ്മ പറയുന്നു. എല്ലാ കുട്ടികളും പഠിക്കുന്ന സ്‌കൂളില്‍ അവന് ചേരാന്‍ സാധിച്ചിട്ടുമുണ്ട്. തന്റെ മകനില്‍ ഈ ചികിത്സ മൂലമുണ്ടായ ഫലം അത്ഭുതാവഹമാണെന്നാണ് അമ്മ സാക്ഷ്യപ്പെടുത്തുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: