സൈക്യാര്‍ട്രിക് നേഴ്സുമാര്‍ പണിമുടക്കിന് ഒരുങ്ങുന്നു

ഡബ്ലിന്‍: പെന്‍ഷന്‍ സ്‌കീം നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് നൂറുകണക്കിന് സൈക്യാര്‍ട്രിക് നേഴ്സുമാര്‍ ഇന്ന് സമരത്തില്‍ അണിചേര്‍ന്നു. ഡബ്ലിനിലെ സെന്റ് പാട്രിക് ആശുപത്രിയിലെ ഒരു കൂട്ടം ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. 2014-ല്‍ മാനേജ്മെന്റുമായി നടത്തിയ ധാരണ തെറ്റിച്ചതിനെ തുടര്‍ന്നാണ് സമരം നടത്തിയത്.

ആശുപത്രിയുടെ ധനകാര്യ പ്രവത്തനങ്ങള്‍ തളര്‍ച്ച നേരിടുന്നതുകൊണ്ടാണ് പെന്‍ഷന്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതെന്ന് സെന്റ് പാട്രിക് മാനസിക ആരോഗ്യ കേന്ദ്രം വ്യക്തമാക്കി. ആശുപത്രി മാനേജ്മെന്റിന്റെ ഏകപക്ഷീയമായ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇന്‍ഡസ്ട്രിയല്‍ ആക്ഷന്‍ ആരംഭിച്ചതെന്ന് സൈക്യാര്‍ട്രിക് നേഴ്‌സിങ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി പീറ്റര്‍ ഹഗ് പ്രസ്താവിച്ചു.

 

എ എം

Share this news

Leave a Reply

%d bloggers like this: