ഈ വര്‍ഷത്തെ JBLകിരീടം വാട്ടര്‍ഫോഡിന്.

ഡബ്‌ളിന്‍.അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഭദ്രാസനത്തിന്‍ കീഴിലുള്ള പള്ളികളിലെ യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ Baldoyal Badminton Cetnre ല്‍ വച്ച് ഏപ്രില്‍ 18 ചൊവ്വാഴ്ച നടത്തപ്പെട്ട വാശിയേറിയ Jacobile Badminton League 2017 (JBL 2017) മത്സരത്തില്‍ വാട്ടര്‍ഫോഡ് സെന്റ്. മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയുടെ ടീമഗങ്ങളായ ബോബിയും അനൂപും ഒന്നാം സ്ഥാനവും ഡബ്‌ളിന്‍ .സെന്റ് ഗ്രിഗോറിയോസ് യാക്കോബായ പള്ളിയിലെ ജിബി ,അരുണ്‍ എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഡബ്‌ളിന്‍, കോര്‍ക്ക്, സ്വോര്‍ഡ്‌സ്, വാട്ടര്‍ഫോര്‍ഡ്, താലാ ഇടവകകളില്‍ നിന്നുള്ള 11 ടീമഗങ്ങള്‍ പങ്കെടുത്ത മത്സരം ബഹു. ബിജു പാറേക്കാട്ടില്‍ അച്ചന്‍ ഉത്ഘാടനം ചെയ്യുകയും വിജയികള്‍ക്കുള്ള സമ്മാനദാനം ബഹു.ജേക്കബ് നടയില്‍ അച്ചന്‍ നിര്‍വ്വഹിക്കുകയും ചെയ്തു.
പങ്കെടുത്ത ടീമഗങ്ങളോടും യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകരോടും, പ്രോല്‍സാഹനങ്ങള്‍ നല്‍കിയ എല്ലാവരോടുമുള്ള നന്ദി യൂത്ത് അസോസിയേഷന്റെ പ്രസിഡന്റും ഭദ്രാസന സെക്രട്ടറിയുമായ ബഹു.ജിനോ അച്ചന്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: