ലീമെറിക്ക് വികസനക്കുതിപ്പിലേക്ക്; 500ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും

ലീമെറിക് : ലീമെറിക്കിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി 18 മാസം കൂടി മതിയാകും. ലീമെറിക് 20-30 എന്ന പേരിട്ട 500 മില്യണ്‍ ചെലവില്‍ പടുത്തുയര്‍ത്തുന്ന പദ്ധതിയിലൂടെ നഗരത്തിന്റെ മുഖഛായ പൂര്‍ണ്ണമായും മാറ്റപ്പെടും. ഹെന്‍ട്രി സ്ട്രീറ്റില്‍ 100.000 ചതുരശ്ര അടിയില്‍ നിര്‍മ്മാണം തുടങ്ങാനിരിക്കുന്ന പദ്ധതിയ്ക്ക് നിര്‍മ്മാണ മേഖലയില്‍ മാത്രം 15000 ലേറെ ഒഴിവുകളാണ് പ്രതീക്ഷിക്കപെടുന്നത്. ഇപ്പോഴുള്ള ഗാര്‍ഡന്‍സ് ഇന്റ്റര്‍നാഷണല്‍ പുതുക്കിപ്പണിയാനും ഉദ്ദേശിക്കുന്നുണ്ട്. ലീമെറിക്കിന്റെ സാധ്യതകളെ പൂര്‍ണ്ണമായും വിനിയോഗിക്കുന്ന ഗാര്‍ഡന്‍സ് കോണ്‍ട്രാക്റ്റില്‍ ആര്‍ട്ട് ഓഫീസ്, റീട്ടെയ്ല്‍ മാര്‍ക്കറ്റുകള്‍, റസിഡന്‍ഷ്യല്‍ ഏരിയ, ബിസിനസ്സ്- വിദ്യാഭ്യാസ സമുച്ചയങ്ങള്‍ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഒരുങ്ങുന്നുണ്ട്.

വിശാലമായ ഈ സമുച്ചയത്തില്‍ 2022 നകം ഏകദേശം 500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് ഗാര്‍ഡന്‍സ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഡെന്നീസ് ബ്രോസ്‌നന്‍ വ്യക്തമാക്കി. ലീമെറിക് സിറ്റി കൗണ്ടിയിലെ നിവാസികള്‍ക്ക് തൊഴില്‍ സംവരണവും പ്രഖ്യാപിച്ചിട്ടുണ്ട്. മള്‍ട്ടി നാഷണല്‍ കമ്പനികളുടെ ആസ്ഥാന കേന്ദ്രമായി ലീമെറിക്കിനെ മാറ്റാനുള്ള ഉദ്ദേശ്യത്തോടെയാണ് പുതിയ വികസന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.


എ എം

Share this news

Leave a Reply

%d bloggers like this: