യൂറോപ്പിലെ സാമ്പത്തീക വ്യവസ്ഥയെ ബ്രക്സിറ്റ് തകിടം മറിച്ചേക്കാമെന്ന് ഐഎംഎഫ്

ആഗോള സാമ്പത്തീക സ്ഥിതി ഇല്ലാതാക്കാന്‍ പോലും ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ വിടവാങ്ങലിന് കഴിയുമെന്ന് സാമ്പത്തീക വിദഗ്ധരുടെ മുന്നറിയിപ്പ്. യൂറോപ്പിനെ ഇത് സാരമായി ബാധിക്കുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് മുന്നറിയിപ്പ് നല്‍കുന്നത്. അതിര്‍ത്തി ബാങ്കിങ് സംവിധാനങ്ങള്‍ തകരാറിലാക്കാനും ബ്രക്സിറ്റ് കാരണമായേക്കാം. ഇത് എത്രത്തോളം കടുപ്പമുള്ളതായിരിക്കുമെന്ന് മുന്‍കൂട്ടി കാണാന്‍ കഴിയില്ലെന്നും ഐഎംഎഫ് ന്റെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കി.

യുകെയില്‍ നിന്ന് അയര്‍ലണ്ടിലേക്ക് ആസ്ഥാനം മാറ്റാന്‍ നിരവധി ധനകാര്യ സ്ഥാപനങ്ങള്‍ തയ്യാറെടുത്ത് കഴിഞ്ഞു. യു.കെയിലെ 100 പ്രമുഖ കമ്പനികളുടെ ഓഹരി നിലവാരം കുത്തനെ താഴ്ന്ന സ്ഥിതി ഈ വര്‍ഷം തുടക്കത്തില്‍ തന്നെ പ്രകടമായിരുന്നു.യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യുകെയില്‍ നിക്ഷേപം നടത്തുന്നുന്നതിന് മടി കാണിച്ച് തുടങ്ങി.

അതിനിടയിലാണ് മറ്റൊരു ഹിതപരിശോധന എന്ന നിലയില്‍ തെരേസ മേ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ട്ടിയെയും നയങ്ങളെയും ശക്തിപ്പെടുത്താനും ബ്രെക്‌സിറ്റില്‍ ആത്മവിശ്വാസം കണ്ടെത്തുകയുമാണ് മേയുടെ ലക്ഷ്യം. ഇതോടെ സ്റ്റര്‍ലിംഗ് പൗണ്ടിന്റെ മൂല്യം ഉയര്‍ന്നു. തെരെഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം കാഴ്ച വെച്ചാല്‍ പൂര്‍ണ്ണമായ ജനസമ്മതിയോടെയാണ് ഇയുവില്‍ നിന്ന് വിട്ട് വരുന്നതെന്ന് ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ സ്ഥാപിക്കാനും കഴിയും. തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ തളര്‍ന്നു കിടന്ന ഓഹരി സൂചികയ്ക്ക് അനക്കംവെച്ചു തുടങ്ങിയിട്ടുണ്ട്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: