അജ്ഞാത ‘ഡ്രോണ്‍’ : കോര്‍ക്ക് വിമാനത്താവളത്തില്‍ സര്‍വീസുകള്‍ മണിക്കൂറുകളോളം നിര്‍ത്തിവെച്ചു

കോര്‍ക്ക് വിമാനത്താവള പരിധിക്കുള്ളില്‍ അജ്ഞാത ഡ്രോണ്‍ പറന്നതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് മണിക്കൂറുകളോളം സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഇന്നലെ രാവിലെ 9.45 ടെയാണ് എയര്‍ ഫീള്‍ഡിലൂടെയുള്ള 4.5 കി.മി ദൂരപരിധിയില്‍ അനധികൃതമായി ഡ്രോണിന്റെ സാനിധ്യം കണ്ടതിനെ തുടര്‍ന്ന് വിമാനസര്‍വീസുകള്‍ അടിയന്തിരമായി നിര്‍ത്തിവച്ചത്.അയര്‍ലണ്ടില്‍ ഡ്രോണ്‍ പറപ്പിക്കുന്നതിന് ആദ്യമായി നിരോധനം ഏര്‍പ്പെടുത്തയത് കോര്‍ക്ക് വിമാനത്താവളമാണ്. നിരോധനത്തിന് ശേഷവും ഡ്രോണുകള്‍ ഉപയോഗിക്കുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അഭിപ്രായപ്പെട്ടു.

ഐറിഷ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍ ഇതുവരെ 5500 എയര്‍ക്രാഫ്റ്റുകളും, ഡ്രോണുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡ്രോണുകള്‍ ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും അവ രജിസ്റ്റര്‍ ചെയ്യണമെന്നും എയര്‍ഫീല്‍ഡിന് പുറത്ത് മാത്രമാണ് ഉപയോഗിക്കാന്‍ അനുവാദമുള്ളത്. ഡ്രോണുകളില്‍ ക്യാമറയും ലേസറും മറ്റും ഘടിപ്പിക്കുന്നതിനും വിലക്കുണ്ട്.

സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡ്രോണ്‍ പറത്തിയവര്‍ക്കെതിരെ ക്രിമിനല്‍ നിയമപ്രകാരം കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എയര്‍ഫീല്‍ഡില്‍ വിമാനങ്ങള്‍ ഡ്രോണുമായി കൂട്ടിമുട്ടി വന്‍ അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.ഡബ്ലിന്‍ എയര്‍പോര്‍ട്ടിലും ഡ്രോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എ എം

Share this news

Leave a Reply

%d bloggers like this: