കണ്ണിനും,കാതിനും കണിയൊരുക്കി ‘കൈനീട്ടം 2017’

അയര്‍ലണ്ടിലെ വാട്ടര്‌ഫോര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ‘പ്രവാസി മലയാളി വാട്ടര്‍ഫോര്‍ഡ് ‘എന്ന സംഘടനയുടെ വിഷു ,ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ‘കൈനീട്ടം 2017’ വര്‍ണ്ണാഭമായി. 19 താം തീയതി ബുധനാഴ്ച വൈകുന്നേരം 05:30 നു പൊതു സമ്മേളനത്തോടുകൂടി ഭദ്രദീപം തെളിച്ചു പരിപാടികള്‍ക്ക് തുടക്കമായി .റെവ :ഫാ:ജോബിമോന്‍ സ്‌കറിയ ,ഫാ:ബിജു മത്തായി ,ഫാ:ജോസഫ് കടങ്കാവില്‍,ഫാ:സെല്‍വനാഥ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു .വൈവിധ്യങ്ങളാര്‍ന്ന കലാപരിപാടികള്‍ക്കൊപ്പം ‘സോള്‍ ബീറ്റ്‌സ് ‘അവതരിപ്പിച്ച ഗാനമേള ആഘോഷങ്ങള്‍ക്ക് പൊലിമ കൂട്ടി .പ്രവാസി മലയാളി വാട്ടര്‌ഫോര്‍ഡിന്റെ പ്രഥമ സംരഭത്തെ വന്‍ വിജയമാക്കി തീര്‍ത്ത എല്ലാവരോടും നിസ്സീമമായ നന്ദി രേഖപ്പെടുത്തുന്നതായി സംഘാടകര്‍ അറിയിച്ചു.
(വാര്‍ത്ത :ഷാജി ജോണ്‍ പന്തളം.)

Share this news

Leave a Reply

%d bloggers like this: