വീടില്ലാത്തവര്‍ തെരുവില്‍ കഴിയുമ്പോള്‍ ഒഴിഞ്ഞു കിടക്കുന്നത് ലക്ഷക്കണക്കിന് വീടുകള്‍

ഡബ്ലിന്‍: വീടുകള്‍ക്ക് വേണ്ടി ആളുകള്‍ നെട്ടോട്ടമോടുമ്പോള്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ നിരവധിയാണെന്ന് റിപ്പോര്‍ട്ടുകള്‍. സി.എസ്.ഒ കണക്ക് പ്രകാരം 2016 ഏപ്രില്‍ 24 വരെ 183,312 ഒഴിഞ്ഞ വീടുകള്‍ കണ്ടെത്തിയിരിക്കുകയാണ്. ഹോളിഡേ ഹോമുകളുടെ എണ്ണം 62,148 വരുമെന്നും കണക്കാക്കപ്പെടുന്നു. ഭവന മന്ത്രാലയം നിര്‍മ്മിച്ച് കൊടുത്ത വീടുകളും ഇക്കൂട്ടത്തിലുണ്ട്. പലതിലും വെള്ളവും, വൈദ്യുതിയുമില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

ആള്‍ താമസം ഉള്ള അപ്പാര്‍ട്‌മെന്റുകളിലും താമസസൗകര്യം ലഭ്യമാണ്. വീട്ടുടമസ്ഥന്‍ അനധികൃതമായി വാടക ഉയര്‍ത്തുന്നത് ചില ഇടങ്ങള്‍ ഒഴിഞ്ഞു കിടക്കാന്‍ ഒരു പ്രധാന കാരണമാണ്. വിദേശിയരെ ചൂഷണം ചെയ്യുന്ന വീട്ടുടമസ്ഥര്‍ക്കും രാജ്യത്ത് പഞ്ഞമില്ല. അയര്‍ലണ്ടിലെ വിനോദ സഞ്ചാര സീസണ്‍ കണക്കിലെടുത്ത് ടൂറിസ്റ്റുകള്‍ എത്തുമെന്നതിനാല്‍ ചിലര്‍ അപ്പാര്‍ട്ടുമെന്റുകളിലെ ഒഴിവു പെട്ടെന്ന് നികത്താറുമില്ല. ഒഴിഞ്ഞു കിടക്കുന്ന വീടുകളും, ഫ്ളാറ്റുകളും പലതും റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ അധീനതയിലുമാണ്.

ഒഴിഞ്ഞുകിടക്കുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ മാത്രം ഉപയോഗപ്പെടുത്തിയാല്‍ രാജ്യത്തെ ഭവന പ്രതിസന്ധിക്ക് നല്ലൊരു പരിഹാരമാര്‍ഗം കണ്ടെത്താന്‍ കഴിയും. കോ-കാവനില്‍ ബ്ലാക്ക് ലയണ്‍ അപ്പാര്‍ട്ട്‌മെന്റിലാണ് ഏറ്റവും കൂടുതല്‍ താമസസ്ഥലം ഒഴിഞ്ഞു കിടക്കുന്നത്. കോ-ലിറ്ററിമില്‍ കേഷ്‌കാരികന്‍ ബ്ലോക്കില്‍ 45.6 ശതമാനം ഒഴിവുകളും നിലവിലുണ്ട്. ലേറ്റര്‍കെണിയില്‍ 15 ശതമാനം വീടുകളിലും, ലോങ്ഫോഡില്‍ 14.6 ശതമാനം വീടുകളിലും, ബലിനയില്‍ 14.3 ശതമാനവും ആള്‍താമസമില്ലാത്ത ഒഴിഞ്ഞു കിടക്കുകയാണ്. സി.എസ്.ഓ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭവനമന്ത്രാലയം ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ ഉപയോഗപ്രദമാക്കാനുള്ള നടപടികള്‍ക്കൊരുങ്ങുകായാണ്.

ഡി കെ

Share this news

Leave a Reply

%d bloggers like this: