വെടിക്കെട്ട് ഇല്ലെങ്കില്‍ തൃശൂര്‍ പൂരം ചടങ്ങാക്കി മാറ്റുമെന്ന മുന്നറിയിപ്പുമായി പാറമേക്കാവ്

വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരം ചടങ്ങാക്കി മാറ്റുമെന്ന മുന്നറിയിപ്പുമായി പാറമേക്കാവ് വിഭാഗം. അനുമതി ലഭിച്ചില്ലെങ്കില്‍ വെടിക്കെട്ട് തന്നെ വേണ്ടെന്ന് വെക്കും. ശിവകാശി പടക്കങ്ങള്‍ ഉപയോഗിച്ചുളള വെടിക്കെട്ടിന് ഉണ്ടാകില്ലെന്നും പാറമേക്കാവ് വിഭാഗം പറയുന്നു. വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കില്‍ കുടമാറ്റത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും ഇലഞ്ഞിത്തറ മേളം ഉണ്ടാകില്ലെന്നും പാറമേക്കാവ് വിഭാഗം വ്യക്തമാക്കുന്നു.

കൊടിയേറ്റവും പാറമേക്കാവ് വിഭാഗം ചടങ്ങുമാത്രമാക്കി ചുരുക്കിയിരുന്നു. ഭഗവതിയുടെ എഴുന്നളളിപ്പിന് ആനകളുടെ അകന്പടി ഉണ്ടായിരുന്നില്ല. ഒറ്റയാനപ്പുറത്താണ് ഭഗവതി എഴുന്നളളിയത്. കൂടാതെ ചെന്പടമേളവും പേരിന് മാത്രമായിരുന്നു. പ്രമാണിയായ പെരുവനം കുട്ടന്‍മാരാര്‍ മേളത്തിന് തുടക്കമിട്ടശേഷം ചെണ്ടയൊഴിവാക്കി മേളക്കാര്‍ക്കിടയില്‍ നിന്നു. സഹായികളാണ് മേളം പൂര്‍ത്തിയാക്കിയത്.

എന്നാല്‍ തിരുവന്പാടി വിഭാഗം സാധാരണപോലെ കൊടിയേറ്റ് നടത്തി. സാധാരണ പാറമേക്കാവ് വിഭാഗത്തിന്റെ പൂരം പുറപ്പെടലിന് അഞ്ച് ആനകളും 125 കലാകാരന്മാര്‍ പങ്കെടുക്കുന്ന ചെന്പടമേളവും ഉണ്ടാകാറുണ്ട്. കൂടാതെ 101 ഗുണ്ടും 50 കുഴിമിന്നലും 17 ഡൈനയും പൊട്ടിക്കാറുണ്ട്. എന്നാല്‍ ഇന്നലെ 11 കതിന മാത്രമാണ് ഉണ്ടായത്. കൂടാതെ ചെണ്ടവാദ്യക്കാരില്‍ അഞ്ചുപേര്‍ മാത്രമാണ് മേളത്തില്‍ പങ്കെടുത്തത്. വെടിക്കെട്ടിനുളള അനുമതിയുടെ കാര്യത്തില്‍ തിങ്കളാഴ്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: