ഭക്ഷണശേഷം ഇവ ചെയ്യരുതേ…

ഭക്ഷണത്തിനു മുമ്പ് നാം പാലിക്കേണ്ട പല കാര്യങ്ങളും എല്ലാവരും പാലിക്കാറുണ്ടെങ്കിലും ഭക്ഷണശേഷം പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് അജ്ഞരാണ്. ഭക്ഷണം കഴിച്ച ശേഷം ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ആരോഗ്യത്തിന് ആപത്തായ പുകവലി ഒഴിവാക്കുക. ചിലയാളുകള്‍ ഭക്ഷണം കഴിച്ച ശേഷം ഉടനെതന്നെ പുക വലിക്കുന്നത് ശീലമാണ്. എന്നാല്‍, ഉടന്‍ തന്നെ ഈ ശീലം മാറ്റണം. കാരണം, ഭക്ഷണം കഴിച്ച ശേഷം ഉടന്‍തന്നെ സിഗരറ്റ് വലിക്കുന്നത് 10 സിഗരറ്റ് വലിച്ചതിന്റെ ദൂഷ്യമാണ് നിഗങ്ങളുടെ ശരീരത്തിലുണ്ടാക്കുക.

ഇന്ന് മിക്കയിടങ്ങളിലും പതിവുള്ള ഒരു കാര്യമാണ് ഭക്ഷണശേഷം പഴങ്ങള്‍ കഴിക്കുക എന്നത്. ചോദിച്ചാല്‍ പഴങ്ങള്‍ ദഹനപ്രക്രിയയെ സഹായിക്കും എന്നതായിരിക്കും ഉത്തരം. ഇത് ശരി തന്നെയാണ്. എന്നാല്‍, അത് പഴങ്ങള്‍ കഴിക്കുന്നത് ഭക്ഷണ ശേഷം ഉടനെയാകരുത് എന്നു മാത്രം. ഉടനെ കഴിച്ചാല്‍ അത് ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കും. നമ്മുടെ ശരീത്തിലേക്ക് ഏതൊരു ആഹാരപദാര്‍ഥവും എത്തിയാല്‍ കൃത്യമായ സമയമെടുത്താണ് ദഹിക്കുന്നത്. ആ ക്രമത്തെയാണ് പഴങ്ങള്‍ തെറ്റിക്കുന്നത്.

ഭക്ഷണം എത്ര കഴിച്ചാലും തൃപ്തിയാവണമെങ്കില്‍ ഒരു ചായ കുടിക്കണം എന്നുള്ളവര്‍ ആ ശീലം മാറ്റുക. ഭക്ഷണശേഷം ചായ കുടിക്കുന്നത് ഭക്ഷണത്തിലെ പ്രോട്ടീനെ ദഹിപ്പിക്കാന്‍ സമയമെടുക്കും.

മിക്കയാളുകളും ബെല്‍റ്റ് ശരീരത്തില്‍ വളരെ ടൈറ്റ് ആയാണ് ധരിക്കാറുള്ളത്. അങ്ങനെയുള്ളവര്‍ ഭക്ഷണത്തിനു മുമ്പ് തന്നെ ബെല്‍റ്റ് ലൂസാക്കുക. അല്ലാതെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴോ അല്ലെങ്കില്‍ ശേഷമോ ലൂസാക്കരുത്. ഇത് കുടലിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.

ആഹാരം കഴിച്ച ശേഷം ഉടന്‍ തന്നെ കുളിക്കുന്നത് ശരീരത്തിന് ആപത്താണ്. ഇത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുമെങ്കിലും വയറിലെ രക്തയോട്ടം കുറയ്ക്കും.

ഉച്ചയുറക്കം അത് നല്ലതെന്നാണ് വിലയിരുത്തല്‍. അത് ദീര്‍ഘമാകരുതെന്ന് മാത്രം. എന്നാല്‍, ഭക്ഷണം കഴിച്ച ശേഷം ഉടനെ ഉറങ്ങുന്ന ശീലം ദഹനപ്രശ്നങ്ങള്‍ വര്‍ധിപ്പിക്കാന്‍നും, പൊണ്ണത്തടിയുണ്ടാക്കാനും മാത്രമേ സഹായിക്കുകയുള്ളൂ.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: