ഒപ്പീനിയന്‍ പോളില്‍ മുന്നേറ്റം കാഴ്ച വെച്ച് ഫിയാന ഫോള്‍

ഡബ്ലിന്‍: അവസാനമായി പുറത്തുവന്ന അഭിപ്രായ സര്‍വേയില്‍ മുന്‍തൂക്കം ലഭിച്ചിരിക്കുന്നത് ഫിയാന ഫോളിന് തന്നെ. സണ്‍ഡേ ബിസിനസ്സ് പോസ്റ്റിന് വേണ്ടി റെഡ് സി-പോള്‍ നടത്തിയ സര്‍വേയിലാണ് ഫിയാന ഫോളിന്റെ ഈ മുന്നേറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഫൈന്‍ ഗെയില്‍ നിലവിലെ റേറ്റിങ് 24-ല്‍ നിലനിര്‍ത്തിയപ്പോള്‍ 25 പോയിന്റില്‍ നിന്ന ഫിയാന ഫോള്‍ 3 പോയിന്റ് അധികം നേടി 28-ല്‍ എത്തി നില്‍ക്കുന്നു. സിം ഫൈന്‍ ഒരു പോയിന്റ് അധികം വര്‍ധിച്ച് 18-ല്‍ തിരിച്ചെത്തി.

ഇന്‍ഡിപെന്‍ഡന്റ് പോയിന്റ് നിലവാരം കുറഞ്ഞ് 10-ല്‍ എത്തിയപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് 6 ഉം, സോളിഡാരിറ്റി പാര്‍ട്ടിക്ക് 4 ഉം, സോഷ്യല്‍ ഡെമോക്രാറ്റ്സിന് ഒന്നും പോയിന്റുകള്‍ ലഭിച്ചു. ഗ്രീന്‍ പാര്‍ട്ടി, റെനു പാര്‍ട്ടികളില്‍ താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ്. കഴിഞ്ഞ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് അഭിപ്രായ സര്‍വേ രേഖപ്പെടുത്തിയത്. രാഷ്ട്രീയ വിവാദങ്ങളില്‍ നിന്നും പരമാവധി വിട്ടു നില്‍ക്കുന്ന ഫയാന ഫോളിന്റെ നയപരമായ തീരുമാനമാണ് അഭിപ്രായ സര്‍വേയില്‍ ഈ പാര്‍ട്ടിക്ക് മികച്ച പ്രതികരണം ഉണ്ടാക്കാന്‍ കഴിഞ്ഞതെന്ന് പൊളിറ്റിക്കല്‍ എഡിറ്റര്‍ മൈക്കിള്‍ ബ്രെണല്‍ അഭിപ്രായപ്പെട്ടു.

ഡി കെ

Share this news

Leave a Reply

%d bloggers like this: