മഴ തുടരുന്നു; അയര്‍ലണ്ടില്‍ സമ്മിശ്ര കാലാവസ്ഥ

ഡബ്ലിന്‍: കാറ്റും ശക്തി കുറഞ്ഞ മഴയും തുടരുന്ന അയര്‍ലണ്ടില്‍ ഇടയ്ക്കിടെ പ്രസന്നമായ അന്തരീക്ഷ സ്ഥിതി വന്നും പോയിക്കൊണ്ടുമിരിക്കുന്നു. ഇന്ന് രാജ്യത്ത് മഴക്കോളും, കാറ്റും സജീവമായി. ഉച്ചതിരിഞ്ഞു മധ്യ അയര്‍ലണ്ടില്‍ വെയില്‍ മെറ്റ് ഏറാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എങ്കിലും ഇടക്ക് മഴ പ്രതീക്ഷിച്ചിരിക്കാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കിഴക്കും തെക്ക് പടിഞ്ഞാറന്‍ മേഖലയിലും കാറ്റും, മഴയും ക്രമേണ ശക്തി പ്രാപിച്ചു വരുന്നുണ്ട്. ലിന്‍സ്റ്റര്‍, കൊണാട്, മണ്‍സ്റ്റര്‍ എന്നിവിടങ്ങളില്‍ മഴയും വെയിലും മാറി മാറി വന്ന് സമ്മിശ്രമായ കാലാവസ്ഥ തുടരുന്നു. തെക്കന്‍ കാറ്റിന്റെ വേഗം രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ശക്തി പ്രാപിക്കാനുള്ള സാധ്യതയും കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

അടുത്ത ആഴ്ച മുതല്‍ രാജ്യത്ത് വരണ്ട കാലാവസ്ഥ നിലനില്‍ക്കാനാണ് ഏറെ സാധ്യതയെന്നും മെറ്റ് ഏറാന്‍ വിശദമാക്കി. പുറത്ത് ഇറങ്ങുന്നവര്‍ക്ക് ചാറ്റല്‍ മഴയെ പ്രതീക്ഷിക്കാമെന്നല്ലാതെ ശക്തമായ മഴക്കുള്ള മുന്നറിയിപ്പൊന്നും തന്നെ നിലവിലില്ല. ഉയര്‍ന്ന താപനില 10 ഡിഗ്രിക്കും 14 ഡിഗ്രിക്കും ഇടയിലായി വര്‍ദ്ധിച്ചതിനാല്‍ രാത്രി സമയത്തും തണുപ്പ് സഹനീയമായി തുടരുന്നു.

ഡി കെ

Share this news

Leave a Reply

%d bloggers like this: