വിനോദ് പിള്ള ബാഡ്മിന്റണ്‍ അയര്‍ലന്‍ഡ് ലിന്‍സ്‌റര്‍ പ്രൊവിന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

ട്രെന്യൂര്‍ ബാഡ്മിന്റണ്‍ സെന്ററില്‍ നടന്ന ലിന്‍സ്‌റര്‍ പ്രൊവിന്‍സിന്റെ ജനറല്‍ ബോഡിയോഗമാണ് വിനോദ് പിള്ള അടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തത്. റോയ് കോബ്ബ്‌നെ ചെയര്‍മാനായും , ടോം മക്ഗ്രാത്ത് പ്രസിഡന്റ് ആയും തെരെഞ്ഞെടുക്കപെട്ടു. അയര്‍ലന്‍ഡിലെ ലിന്‍സ്‌റര്‍ പ്രൊവിന്‍സിലുള്ള 12 കൗണ്ടികളിലെ ബാഡ്മിന്റണ്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്ന ആറംഗ സമിതിയാണിത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് വിനോദ് പിള്ളൈ എക്‌സിക്യൂട്ടീവ് കമ്മിറ്റയിലേക്കു തിരഞ്ഞെടുക്കുന്നത് . അടുത്ത രണ്ടു വര്ഷത്തെക്കാണ് ഈ കമ്മറ്റിയുടെ കാലാവധി .

ബാഡ്മിന്റണ്‍ പ്രീമിയര്‍ ലീഗ് (ബി പി ല്‍ ) തുടങ്ങാനും ,കഴിഞ്ഞ വര്ഷത്തെ ലീഗ് ഓഫ് ദി ഇയര്‍ അവാര്‍ഡ് പ്രീമിയര്‍ ലീഗിന് ലഭിക്കാനും സാധിച്ചത് ഒരു വലിയ നേട്ടമായി . അയര്‍ ഫ്രണ്ട്‌സ് ബാഡ്മിന്റണ്‍ ക്‌ളബ്ബിന്റെ സ്ഥാപകാംഗം കൂടിയായ വിനോദ് പിള്ള കേരള ഹൗസ് കോര്‍ഡിനേറ്റര്‍ കൂടിയാണ് . പ്രാദേശിക തലത്തില്‍ കൂടുതല്‍ കളിക്കാര്‍ക്കായി സൌകര്യങ്ങള്‍ ക്രമീകരിക്കാനും മത്സരങ്ങള്‍ക്ക് നേതൃത്വം വഹിക്കാനും എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് ഉത്തരവാദിത്തമുണ്ട്. അയര്‍ലന്‍ഡിലെ മലയാളികള്‍ ഏറ്റവും കൂടുതല്‍ പങ്കെടുക്കുന്ന സ്‌പോര്‍ട്‌സ് ഇനമായി ബാഡ്മിന്റണ്‍ മാറിക്കഴിഞ്ഞിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: