തേര്‍ഡ് ലെവല്‍ കോഴ്സുകള്‍ക്ക് അപേക്ഷ നല്‍കാനുള്ള അവസാന ദിനം ഇന്ന് വൈകിട്ട് 5.15 വരെ

ഡബ്ലിന്‍: തേര്‍ഡ് ലെവല്‍ കോഴ്സുകള്‍ക്ക് ഇന്ന് കൂടി അപേക്ഷ നല്‍കാന്‍ അവസരം. ഇന്ന് വൈകിട്ട് 5.15 വരെ അപേക്ഷ സ്വീകരിക്കപ്പെടും. മുഴുവന്‍ സമയ ബിരുദ കോഴ്സുകള്‍ക്കുള്ള സി.എ.ഒ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന അവസരം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കും. കോഴ്‌സ് വിഷയങ്ങള്‍ക്ക് മാറ്റം വരുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമയപരിധി നല്‍കുമെങ്കിലും അപേക്ഷകള്‍ നിര്‍ബന്ധമായും ഇന്നും കൂടി മാത്രമേ സ്വീകരിക്കപ്പെടുകയുള്ളു.

കോഴ്സുകള്‍ക്ക് അപേക്ഷിക്കാന്‍ ഏതെങ്കിലും കാരണവശാല്‍ മറന്നു പോയവര്‍ ഇപ്പോള്‍ തന്നെ ഓണ്‍ലൈനിലൂടെ അപേക്ഷ നല്‍കാന്‍ വാട്ടര്‍ഫോര്‍ഡ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി പ്രൊഫസര്‍ ഡോക്ടര്‍ ഡെറിക് ഓ ബെന്‍ അറിയിച്ചു. പഠന വിഷയം തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ വരെ സമയം ലഭിക്കുകയും ചെയ്യും. ബിരുദ പഠനത്തിനുള്ള അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഐറിഷ് കോളേജുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: