റഷ്യ സന്ദര്‍ശിക്കൂ, വിസ ഇല്ലാതെ

ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് സന്തോഷമേകുന്ന വാര്‍ത്തയുമായി റഷ്യ. ആഗസ്റ്റ് മുതല്‍ റഷ്യയിലേക്ക് പറക്കാന്‍ സൗജന്യ വിസ ഏര്‍പ്പെടുത്തുമെന്ന് റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവ് അറിയിച്ചു. ഇന്ത്യയെ കൂടാതെ മറ്റ് പതിനേഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സൗജന്യ വിസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ പരിഷ്‌ക്കാരം ഇവിടേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ അതിശയകരമായ വര്‍ധനയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

18 രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നിയമങ്ങള്‍ ലഘുകരിച്ചിട്ടുണ്ട്. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് കഴിഞ്ഞാല്‍ അടുത്ത നാല് ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് ഇതിനുള്ള അനുമതി ലഭിക്കുന്നതാണ്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലുള്ള റഷ്യന്‍ ഫാര്‍ ഈസ്റ്റ് പ്രവിശ്യയിലാണ് വീസ ഇല്ലാതെയുള്ള പ്രവേശനം. തെരെഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാകും ഈ വിസയിലൂടെ സഞ്ചരിക്കാന്‍ അവസരമുണ്ടാവുക. ഇക്ട്രോണിക് സിംഗിള്‍ എന്‍ട്രി വിസകള്‍ റഷ്യന്‍ അതിര്‍ത്തിയില്‍ നിന്നും നേരിട്ട് ലഭിക്കുകയും ഇതിന് 30 ദിവസത്തേക്ക് അംഗീകാരം ഉണ്ടായിരിക്കുന്നതുമാണ്.

കിഴക്കന്‍ പ്രവിശ്യയിലെ വ്‌ലാഡിവോസ്റ്റോക് തുറമുഖത്ത് ഈ 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കപ്പലിറങ്ങാവുന്നതാണ്.2015 ല്‍ വ്‌ലാഡിവോസ്റ്റോക്കിനെ സൗജന്യ തുറമുഖ മേഖലയായി പ്രഖ്യാപിച്ചിരുന്നു. കിഴക്കന്‍ സൈബീരിയയിലെ ബൈകല്‍ തടാകത്തോടും പസഫിക് സമുദ്രത്തോടും അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശത്തിന്റെ ടൂറിസം പ്രാധാന്യം കണക്കിലെടുത്താണ് സൗജന്യ വിസ തീരുമാനമെന്ന് മെദ്വെദേവ് അറിയിച്ചു. ഇന്ത്യ, യുഎഇ എന്നിവ കൂടാതെ വിസ ഇല്ലാതെ ഇവിടെ പ്രവേശിക്കാന്‍ അള്‍ജീരിയ, ബഹ്‌റിന്‍, ബ്രൂണെയ്, ഇറാന്‍, ഖത്തര്‍, ചൈന, വടക്കന്‍ കൊറിയ, കുവൈറ്റ്, മൊറോക്കോ, മെക്‌സിക്കോ, ഒമാന്‍, സൗദി അറേബ്യ, സിങ്കപ്പൂര്‍, ടുണീഷ്യ, ടര്‍ക്കി, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അനുവാദമുള്ളത്.
എ എം

Share this news

Leave a Reply

%d bloggers like this: