ഉത്തരകൊറിയയില്‍ നിന്നും പൗരന്മാരെ തിരിച്ച് വിളിച്ച് ചൈന; ലോകം യുദ്ധഭീതിയില്‍

ഏതുനിമിഷവും യുദ്ധം ആരംഭിക്കുമെന്ന സൂചന നല്‍കി ഉത്തരകൊറിയയിലുള്ള ചൈനീസ് പൗരന്‍മാരെ ചൈന തിരിച്ച് വിളിച്ചു. ഉത്തരകൊറിയില്‍ നിന്നും എത്രയും പെട്ടെന്ന് ചൈനീസ് പൗരന്‍മാരോട് തിരികെ രാജ്യത്തെത്താന്‍ ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ആദ്യം മുതല്‍ മുന്‍കൈ എടുത്ത ചൈനയുടെ ഈ അപ്രതീക്ഷിത നിലപാട് യുദ്ധം ഏതുസമയത്തും നല്‍കുമെന്ന സൂചനയാണ് നല്‍കുന്നത്. യുദ്ധം ഒഴിവാക്കാന്‍ പറ്റില്ലെന്ന തിരിച്ചറിവാണ് ചൈനയെ പൗരന്‍മാരെ തിരികെ വിളിക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് വിലയിരുത്തല്‍.

ഉത്തരകൊറിയയില്‍ താമസിക്കുന്നവരും തൊഴില്‍ എടുക്കുന്നവരുമായ എല്ലാ ചൈനീസ് പൗരന്മാരും എത്രയും പെട്ടെന്നു മടങ്ങാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്യാംഗിലെ ചൈനീസ് എംബസിയാണ് മുന്നറിയിപ്പു സന്ദേശം പുറപ്പെടുവിച്ചത്. ഉത്തരകൊറിയുയുമായി ഏറെക്കാലമായി സൗഹൃദത്തിലുള്ള ചൈന ആദ്യമാണ് ഇത്തരമൊരു സന്ദേശം നല്‍കുന്നത്.

നേരത്തെ, ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തി വച്ചില്ലെങ്കില്‍ ഉത്തര കൊറിയയുമായി വലിയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ യുദ്ധത്തിന് തയ്യാറായി നില്‍ക്കുന്ന ഉത്തരകൊറിയ വീണ്ടും നടത്തിയ മദ്ധ്യദൂര ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: