അമേരിക്കയിലുള്ള കുടിയേറ്റക്കാരെക്കുറിച്ചുള്ള ആശങ്കകള്‍ വിട്ടൊഴിയുന്നില്ല : മന്ത്രി ചാര്‍ലെ ഫ്‌ളാനഗന്‍

മതിയായ രേഖകള്‍ ഇല്ലാതെ യുഎസില്‍ തങ്ങുന്ന 50000 ത്തോളം ഐറിഷ് കുടിയേറ്റക്കാരെക്കുറിച്ചുള്ള ആശങ്കകള്‍ അവസാനിക്കുന്നില്ലെന്ന് ഐറിഷ് വിദേശകാര്യ മന്ത്രി ചാര്‍ലെ ഫ്‌ളാനഗന്‍. ഡബ്ലിന്‍ കാസ്റ്റിലില്‍ ഇന്നലെ ആരംഭിച്ച ഗ്ലോബല്‍ ഐറിഷ് സിവിക് ഫോറത്തില്‍ സംസാരിക്കവെയാണ് മന്ത്രി തന്റെ ആശങ്കകള്‍ പങ്ക് വെച്ചത്. ഓരോ ദിവസവും കുടിയേറ്റ നിയമത്തില്‍ മാറ്റം വരുത്തുന്ന യുഎസില്‍ മാറി വരുന്ന ഇത്തരം നിയമങ്ങള്‍ ഐറിഷുകാരും അനുസരിക്കേണ്ടതായി വരും. ഉന്നതതല നയതന്ത്ര ചര്‍ച്ചകള്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും നടത്തിവരുന്നതായും മന്ത്രി പറഞ്ഞു.

വിദേശകാര്യ മന്ത്രാലയം കുടിയേറ്റ വിഷയത്തില്‍ ഏറെ ജാഗ്രത പാലിച്ചു വരികയാണ്. യുഎസിലുള്ള ഐറിഷുകാര്‍ അയര്‍ലണ്ടിലേക്ക് മടങ്ങേണ്ട സാഹചര്യം രാജ്യത്തെ സമ്മര്‍ദ്ദത്തിലാഴ്ത്തുമെന്നും മന്ത്രി പറഞ്ഞു. ഭവന പ്രതിസന്ധി രൂക്ഷമായ അയര്‍ലണ്ടില്‍ വലിയൊരു വിഭാഗം ഭവനരഹിതരായി തുടരവെ യുഎസിലെ ഐറിഷ് കുടിയേറ്റക്കാര്‍ മടങ്ങിയെത്തിയാല്‍ രൂക്ഷമായ സാമൂഹിക -സാമ്പത്തീക പ്രതിസന്ധിയായിരിക്കും രാജ്യം നേരിടേണ്ടി വരിക.
എ എം

Share this news

Leave a Reply

%d bloggers like this: