ഒഴിഞ്ഞു കിടക്കുന്ന 1400 സോഷ്യന്‍ ഹൌസിങ് യൂണിറ്റുകള്‍ക്ക് പുതു ജീവന്‍; പദ്ധതിക്ക് ഭവന മന്ത്രാലയത്തിന്റെ പച്ചക്കൊടി

രാജ്യത്ത് ഒഴിഞ്ഞു കിടക്കുന്ന സോഷ്യല്‍ ഹൌസിങ് യൂണിറ്റുകള്‍ പുനരുപയോഗ്യത്തിന് സജ്ജമാക്കുന്നു. 24 മില്യണ്‍ യൂറോ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ 1400 ഹൌസിങ് യൂണിറ്റുകള്‍ താമസയോഗ്യമാക്കി തീര്‍ക്കും. ഒഴിഞ്ഞു കിടക്കുന്ന വീടുകളും, പ്രദേശങ്ങളും വീണ്ടെടുക്കാനുള്ള ഗവണ്‍മെന്റിന്റെ പദ്ധതിയുടെ ഭാഗമായാണ് ഇതെന്ന് ഭവന മന്ത്രി സൈമണ്‍ കോവ്നി അറിയിച്ചു. കോര്‍ക്കില്‍ 112 ഹൌസിങ് യൂണിറ്റുകള്‍ 2.2 മില്യണ്‍ യൂറോ ചെലവില്‍ പുതുക്കി പണിയുമ്പോള്‍ ഡബ്ലിനില്‍ 10.6 മില്യണ്‍ യൂറോ ചെലവില്‍ 539 ഹൌസിങ് യൂണിറ്റുകള്‍ സജ്ജമാക്കും.

2014 ല്‍ ഈ പദ്ധതി പ്രകാരം 7200 ഹൌസിങ് യൂണിറ്റുകള്‍ ഉപയോഗപ്രദമാക്കിയെടുത്തതായും ഭവനമന്ത്രാലയം വ്യക്തമാക്കി. കോര്‍ക്കില്‍ ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ഹൌസിങ് അതോറിറ്റി രൂപവത്കരിച്ച് ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. സ്വകാര്യ കമ്പനികള്‍ ഏറ്റെടുക്കുന്ന ഹൌസിങ് യൂണിറ്റുകള്‍ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയിലെന്നും ഭവനമന്ത്രാലയം പറയുന്നു. സാമ്പത്തീക സ്രോതസ്സ് ഉള്ളവര്‍ക്ക് വേണ്ടി മാത്രമാണ് സ്വകാര്യ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

രാജ്യത്ത് വര്‍ധിച്ചു വരുന്ന ഭവന രഹിതരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടിയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കുന്ന സോഷ്യല്‍ ഹൌസിങ് യൂണിറ്റുകളില്‍ വെള്ളവും വെളിച്ചവും ഉള്‍പ്പെടെ ആവശ്യ സേവനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ താമസക്കാര്‍ വീട് ഉപേക്ഷിച്ച് പോകുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ കഴിയുന്നതും അപാകതകള്‍ പരിഹരിച്ചായിരിക്കും ഇത്തവണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.

വീട് നിര്‍മ്മിക്കുന്നതിന് 800 സ്ഥലങ്ങള്‍ വീട് നിര്‍മ്മിക്കാനായി വിട്ട് നല്‍കുമെന്ന് കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇവിടെ ഏതാണ്ട് 50,000 വീടുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. അതിന് മുമ്പുതന്നെ ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍ തയ്യാറാക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനം.

 

എ എം

Share this news

Leave a Reply

%d bloggers like this: