പോസ്റ്റ് ഓഫീസുകളില്‍ ലെറ്റര്‍ ബോംബ് സാധ്യത; സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി

ഫ്രാന്‍സിലെ ഒരു പോസ്റ്റ് ഓഫീസില്‍ നിന്നും ഡബ്ലിനിലെ ഒരു ധനകാര്യ സ്ഥാപനത്തില്‍ന്റെ മേല്‍വിലാസത്തില്‍ സംശയാസ്പദമായി കണ്ടെടുക്കപ്പെട്ട കത്ത് ലെറ്റര്‍ ബോംബ് ആണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഐറിഷ് പോസ്റ്റ് ഓഫീസുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഫ്രാന്‍സില്‍ കഴിഞ്ഞ മാസം ഫ്രാന്‍സിലെ ഐഎംഎഫിന്റെ സെക്രട്ടേറിയേറ്റിന്റെ വിലാസത്തില്‍ വന്ന പാക്കേജ് തുറക്കവേ സ്‌ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് ജീവനക്കാരന് ഗുരുതരമായി പൊള്ളലേറ്റിരുന്നു.

കത്തില്‍ ഗ്രീസിലെ സ്റ്റാമ്പ് പതിപ്പിച്ചിരുന്നുവെന്ന് മനസ്സിലാക്കിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഗ്രീസില്‍ രൂപപ്പെട്ടുവരുന്ന ഒരുകൂട്ടം അരാജക വാദികളാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തി, ഡബ്ലിനിലേക്കുള്ള കത്ത് സംശയം തോന്നിയതിനെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോള്‍ സ്ഫോടക വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തുകയും തുടര്‍ന്ന് നിര്‍വീര്യമാക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് അയര്‍ലന്റിലെ പോസ്റ്റ് ഓഫീസുകളില്‍ എത്തുന്ന കത്തുകള്‍ പരിശോധിക്കാന്‍ ഗാര്‍ഡയുടെ നേതൃത്വത്തില്‍ സ്ഫോടക വസ്തുവിന്റെ സാനിധ്യം മണത്തറിയുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് വരികയാണ്. രാജ്യത്തിനകത്തും പുറത്തും നിന്നും വരുന്ന എല്ലാ കത്തുകളും പ്രത്യേക പരോശോധനകള്‍ക്ക് ശേഷമാണ് അതാത് മേല്‍വിലാസത്തില്‍ എത്തിച്ച് നല്‍കുന്നത്.

 

എ എം

Share this news

Leave a Reply

%d bloggers like this: