വിശ്വാസ തീഷ്ണതയില്‍ അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ; പത്താം വാര്‍ഷികാഘോഷങ്ങളുടെ സമാപനത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനത്തിലും നോക്ക് തീര്‍ത്ഥാടനത്തിലും പങ്കെടുത്തത് ആയിരങ്ങള്‍. മെയ് 6 ശനിയാഴ്ച്ച അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേര്‍ന്ന വിശ്വാസികള്‍ സീറോ മലബാര്‍ സഭയുടെ വിശ്വസവും പാര്യമ്പര്യവും വിളിച്ചോതി. സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത് സമാപന ചടങ്ങുകള്‍ ഉത്ഘാടനം ചെയ്തു. ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്, മോണ്‍. ആന്റണി പെരുമായന്‍, ഫാ. ചെറിയാന്‍ വാരികാട്ട്, ഫാ. ആന്റണി ചീരംവേലില്‍, ബീനാ ജോയി(ബ്യൂമോണ്ട്), അലക്‌സ് ബിനു ആന്റണി (ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍), രേഷ്മ മോനച്ചന്‍ (ബെല്‍ഫാസ്‌റ്) എന്നിവര്‍ ചേര്‍ന്ന് ഭദ്ര ദീപം കൊളുത്തി.സീറോ മലബാര്‍ സഭയ്ക്ക് അയര്‍ലണ്ടില്‍ കഴിഞ്ഞ 10 വര്‍ഷം ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദിയുടെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ആഘോഷപൂര്‍വമായ സമൂഹബലിയില്‍ സീറോ മലബാര്‍ സഭ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍: ഫാ. ആന്റണി പെരുമായന്‍ (ബെല്‍ഫാസ്റ്റ്), അപ്പസ്റ്റോലിക് വിസിറ്റേഷന്‍ കോഓര്‍ഡിനേറ്ററും സീറോ മലബാര്‍ സഭ റോം വികാരിയുമായ ഫാ. ചെറിയാന്‍ വാരികാട്ട് , ഫാ. ജോസ് ഭരണികുളങ്ങര (ഡബ്ലിന്‍), ഫാ. ആന്റണി ചീരംവേലില്‍ (ഡബ്ലിന്‍), ഫാ. പോള്‍ ചൂരത്തൊട്ടില്‍(കോതമംഗലം), ഫാ. ജോസഫ് പള്ളിയോടയില്‍( കാനഡ), ഫാ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍ ( ബെല്‍ജിയം), ഫാ. പോള്‍ മോരേലി (ബെല്‍ഫാസ്റ്റ്), ഫാ. ജോസഫ് കറുകയില്‍ (ഡെറി), ഫാ. സെബാസ്റ്റ്യന്‍ അറയ്ക്കല്‍ (കോര്‍ക്ക്), ഫാ. റോബിന്‍ തോമസ് (ലീമെറിക്), ഫാ. റെജി ചെറുവന്‍കാലായില്‍ MCBS (ലോങ്‌ഫോര്‍ഡ്), ഫാ. ക്രൈസ്റ്റ് ആനന്ദ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.സീറോ മലബാര്‍ സഭ പുറത്തിറക്കുന്ന സമരണികയുടെ പ്രകാശനകര്‍മ്മം ബിഷപ് സ്റ്റീഫന്‍ ചിറപ്പണത് നിര്‍വഹിച്ചു . മോണ്‍. ഫാ. ആന്റണി പെരുമായന്‍ സ്വാഗതവും ബിനു ജോസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കൊടികളും മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടും, പ്രാര്‍ത്ഥനഗാനങ്ങള്‍ ആലപിച്ചുകൊണ്ടും വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം പ്രവാസി സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രഘോഷണമായി. അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭ അഡ്‌ഹോക് കമ്മറ്റിയുടെയും വിവിധ മാസ്സ് സെന്ററുകളുടെയും നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയത്.അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ അഡ്‌ഹോക് കമ്മറ്റി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് സംയുക്ത കമ്മറ്റി കൂടി പുതിയ സഭായോഗം ചുമതല ഏറ്റെടുത്തു.നോക്ക് മരിയന്‍ തീര്‍ഥാടനത്തിലും, ദശാബ്ദി ആഘോഷങ്ങളിലും പങ്കെടുത്ത അയര്‍ലണ്ടിലെ മുഴുവന്‍ വിശ്വാസികള്‍ക്കും ആഘോഷപരിപാടികള്‍ മനോഹരമാക്കിയ വിവിധ കമ്മറ്റികള്‍ക്കും അയര്‍ലണ്ട് സീറോ മലബാര്‍ സഭ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍: ഫാ. ആന്റണി പെരുമായന്‍ നന്ദി അറിയിച്ചു.

വാര്‍ത്ത: മജു പേയ്ക്കല്‍ (പി. ആര്‍. ഓ)

Share this news

Leave a Reply

%d bloggers like this: