ഏറ്റവും തിരക്കുള്ള വിമാനത്താവളമെന്ന റെക്കോര്‍ഡ് മുംബൈക്ക്

ഒറ്റ റണ്‍വേയില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളില്‍ ഏറ്റവുമധികം തിരക്കുള്ളതെന്ന റെക്കോര്‍ഡ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞ ആഴ്ചയാണ് സ്വന്തമാക്കിയത്. ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തെ മറികടന്നാണ് മുംബൈയുടെ ഈ നേട്ടം. 4.52 കോടി യാത്രക്കാരെ നേടിയാണ് 4.4 കോടി യാത്രക്കാരുടെ ഗാറ്റ്വിക് വിമാനത്താവളത്തെ മുംബൈ പിന്നിലാക്കിയത്.

റെക്കോര്‍ഡ് അഭിമാനത്തിനു വക നല്കുന്നതാണെങ്കിലും ഒറ്റ റണ്‍വേയിലൂടെ മുഴുവന്‍ വിമാനങ്ങളെയും പറത്തിവിടാനും നിലത്തിറക്കാനും വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ കഠിനപ്രയത്നമാണു നടത്തുന്നത്. ഇവിടെ ഒരോ 65 സെക്കന്‍ഡിലും വിമാനം പറന്നുയരുകയോ നിലത്തിറങ്ങുകയോ ചെയ്യുന്നുണ്ട്. ഇവിടെയെത്തുന്ന എല്ലാ പാസഞ്ചര്‍ കാര്‍ഗോ വിമാനങ്ങള്‍ക്കും ആശ്രയിക്കാന്‍ ഈ ഒരു റണ്‍വേ മാത്രമാണുള്ളത്.

ഡല്‍ഹി, ദുബായ്, സിംഗപ്പൂര്‍, സിഡ്നി, ന്യൂയോര്‍ക്ക് തുടങ്ങിയ വന്‍നഗരങ്ങളിലെയെല്ലാം വിമാനത്താവളങ്ങളില്‍ ഒന്നിലധികം റണ്‍വേകള്‍ ഉള്ളപ്പോഴാണ് തിരക്കേറിയ മുബൈ വിമാനത്താവളം ഒറ്റ റണ്‍വേയില്‍ പ്രവര്‍ത്തിക്കുന്നത്. തിരക്കേറിയ സാഹചര്യത്തില്‍ വിമാനത്താവളത്തിലെ എയര്‍ക്രാഫ്റ്റ് പാര്‍ക്കിംഗ് മേഖല വിപുലീരിക്കാന്‍ ഒരുങ്ങുകയാണ് വിമാനത്താവളത്തിന്റെ ഉടമസ്ഥതയുള്ള മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്. കൂടുതല്‍ പാര്‍ക്കിംഗ് മേഖല ലഭ്യമാക്കി വിമാനങ്ങളുടെ പറക്കലിന് കൂടുതല്‍ ഇടവേളയുണ്ടാക്കാനാണ് അധികൃതരുടെ ശ്രമം.

 

ഡികെ

Share this news

Leave a Reply

%d bloggers like this: