ലോകത്തെ വിറപ്പിച്ച സൈബര്‍ ആക്രമണത്തിന് തടയിട്ടത് ഇരുപത്തിരണ്ടുകാരന്‍

വന്‍ സൈബര്‍ സുരക്ഷയുള്ള നൂറോളം രാജ്യങ്ങളിലെ കോടിക്കണക്കിന് കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കുകള്‍ സൈബര്‍ ആക്രമണത്തില്‍ തകര്‍ന്നപ്പോള്‍ ലോകം ആകെ തകിടം മറഞ്ഞു. മിനിറ്റുകള്‍ക്കുള്ളില്‍ ലോകത്തെ പ്രധാന കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളും സൈബര്‍ ആക്രമണത്തില്‍ തകര്‍ന്നതോടെ ചെറുത്തുനില്‍ക്കാനുള്ള പടയോട്ടത്തിലായിരുന്നു ടെക്കികളും ഹാക്കര്‍മാരും. എന്നാല്‍ എവിടെ നിന്നാണ് ആക്രമണം വരുന്നതെന്ന് മാത്രം ആര്‍ക്കും കണ്ടെത്താനായില്ല. കണ്ടെത്താനായാല്‍ എല്ലാം നിമിഷ നേരത്തിനുള്ളില്‍ പിടിച്ചുക്കെട്ടാം. എന്നാല്‍ ഇതിനൊക്കെ രക്ഷകനായിട്ടെത്തിയത് ഇരുപത്തിരണ്ടുകാരനായിരുന്നു.

ലോകത്തെ ഒന്നടങ്കം വിറപ്പിച്ച സൈബര്‍ ആക്രമണത്തിനു തടയിട്ടത് ബ്രിട്ടനില്‍ നിന്നുള്ള ഇരുപത്തിരണ്ടുകാരനാണ്. പേരുവെളിപ്പെടുത്താത്ത യുവാവ് തന്ത്രപരമായ നീക്കത്തിലൂടെയാണ് വൈറസിന്റെ ഉറവിടം കണ്ടെത്തി പിടിച്ചുകെട്ടിയത്. അനോണിമസ് മാള്‍വെയര്‍ റിസര്‍ച്ചറാണ് നൂറോളം രാജ്യങ്ങളെ സൈബര്‍ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചത്.

മാള്‍വെയര്‍ടെക് എന്നറിയപ്പെടുന്ന യുകെ സ്വദേശിയാണ് വൈറസിന്റെ ഉറവിടം കണ്ടെത്തിയതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇത് സബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ബ്ലോഗ് വഴി മാള്‍വെയര്‍ ടെക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എങ്ങനെയാണ് വൈറസ് കണ്ടെത്തി തടഞ്ഞതെന്നത് ബ്ലോഗ് റിപ്പോര്‍ട്ടിലുണ്ട്.

റാന്‍സംവെയര്‍ എന്ന വൈറസ് വിന്‍ഡോസ് കംപ്യൂട്ടറുകളെയാണ് പ്രധാനമായും ആക്രമിച്ചത്. അമേരിക്കയുടെ എന്‍എസ്എ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ച ടൂളുകളുടെ സഹായത്തോടെയാണ് വൈറസ് ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക സൂചന. ഏപ്രിലിലാണ് എന്‍എസ്എയുടെ ഫയലുകള്‍ വിക്കിലീക്സ് പുറത്തുവിട്ടത്.

അണ്‍രജിസ്റ്റേര്‍ഡ് ഡൊമെയിന്‍ വഴിയാണ് റാന്‍സംവെയര്‍ വൈറസ് പ്രചരിച്ചിരുന്നത്. ഈ ഡൊമെയിന്‍ 10.69 ഡോളര്‍ (ഏകദേശം 686 രൂപ) നല്‍കി വാങ്ങുകയായിരുന്നു. തുടര്‍ന്ന് ഈ ഡൊമെയിന്‍ സിങ്ക്ഹോളിലേക്ക് (സര്‍വര്‍) പോയിന്റ് ചെയ്തു. ഇതോടെ വൈറസിന്റെ ആക്രമണം നിലച്ചു. എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ഏറ്റവും പുതിയ വിന്‍ഡോസ് പതിപ്പുകള്‍ ഉപയോഗിക്കുന്ന കംപ്യൂട്ടറുകളെ ഈ വൈറസ് ആക്രമിക്കില്ലെന്നും മാള്‍വെയര്‍ടെക് വ്യക്തമാക്കി.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: