ഗാല്‍വേ നഗരത്തില്‍ ഞായറാഴ്ച പാര്‍ക്കിങ് ചാര്‍ജ്ജ് ഏര്‍പെടുത്താനൊരുങ്ങുന്നു

ഗാല്‍വേ: ഗാല്‍വേ നഗരത്തില്‍ സണ്‍ഡേ പാര്‍ക്കിങ് ചാര്‍ജ്ജ് ഏര്‍പെടുത്തിയേക്കും. കഴിഞ്ഞ നവംബര്‍ മാസത്തില്‍ സിറ്റി കൗണ്‍സില്‍ യോഗത്തില്‍ പാര്‍ക്കിങ് ചാര്‍ജ്ജ് ഏര്‍പ്പെടുത്തണമെന്ന് കൗണ്‍സില്‍ അംഗങ്ങള്‍ ഒരുമിച്ച് തീരുമാനമെടുത്തിരുന്നു. ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 6 മണി വരെയായിരിക്കും ചാര്‍ജ് ഈടാക്കുക. ഇതോടെ കൗണ്‍സിലിന് വര്‍ഷത്തില്‍ 170 , 000 യൂറോ വരുമാനമുണ്ടാക്കാന്‍ പ്രതീക്ഷിക്കപ്പെടുന്നു.

ടിക്കറ്റ് മെഷീന്‍ നഗരത്തില്‍ പലയിടങ്ങളിലായി സ്ഥാപിച്ചു വരികയാണെന്ന് കൗണ്‍സില്‍ പുറത്തു വിട്ട വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. നഗരത്തിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പാര്‍ക്കിങ് ചാര്‍ജ്ജ് ഏര്‍പ്പെടുത്തിയ വിവരം കൈമാറി വരികയാണ്. നഗര വികസന കാര്യങ്ങള്‍ക്ക് വേണ്ടി ഈ തുക പ്രയോജനപ്പെടുത്തുമെന്നും കൗണ്‍സില്‍ അറിയിച്ചു.

നേരത്തെ സിറ്റിയിലെ പ്രധാന നിരത്തുകളിലും ഇടറോഡുകളിലും തിങ്കള്‍ മുതല്‍ ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8.30 മുതല്‍ വാക്കിട്ട 6.30 വരെ പാര്‍ക്കിങ് ചാര്‍ജുകള്‍ ഈടാക്കിയിരുന്നു. ഇതിനോടൊപ്പമാണ് ഞാറാഴ്ചത്തെ പുതിയ പാര്‍ക്കിങ് പരിഷ്‌കരണം. ഗാള്‍വേയിലെ ഡേയ്ക്ക് റോഡ്, ന്യുടൗണ്‍സ്മിത്ത്, കത്രീഡല്‍, മില്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് പൊതു കാര്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഞാറാഴ്ച ദിവസം ഷോപ്പിങ്ങിനും മറ്റുമായി ഇറങ്ങുന്നവര്‍ പുതിയ ഗതാഗത പരിഷ്‌ക്കരണം ഓര്‍ക്കണമെന്നും ഗാല്‍വേ സിറ്റി കൗണ്‍സില്‍ അറിയിച്ചു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: