വാഷിംഗ്ടണ്‍ ചരിത്ര സ്മാരകങ്ങളുടെ കൂട്ടത്തില്‍ അയര്‍ലണ്ടിന്റെ കല്‍സ്ഥൂപവും ഇടം പിടിച്ചു

ഡബ്ലിന്‍: യു.എസ്സും-അയര്‍ലന്‍ഡും കാത്തുസൂക്ഷിക്കുന്ന സൗഹൃദത്തെ ഊട്ടി ഉറപ്പിക്കാന്‍ വാഷിംഗ്ടണിലെ ചരിത്ര സ്മാരകങ്ങളില്‍ ഐറിഷ് കല്‍സ്തൂപങ്ങള്‍ ഇടം പിടിക്കും. നാഷണല്‍ പാര്‍ക്ക് സര്‍വീസിന് വേണ്ടി ഫിയാന ഫോള്‍ സെനറ്റര്‍ മാര്‍ക്ക് ഡാലിയാണ് സ്തൂപം കൈമാറിയത്. വാഷിംഗ്ടണിലെ 193 സ്തൂപങ്ങളുടെ കൂട്ടത്തിലായിരിക്കും ഇതും സ്ഥാപിക്കുകയെന്ന് യു.എസ് നാഷണല്‍ പാര്‍ക്ക് വ്യക്തമാക്കി. വാഷിംഗ്ടണ്‍ സമരകങ്ങളില്‍ അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ നിന്നുള്ള മെമ്മോറിയല്‍ സ്തൂപങ്ങളും 16 വിദേശ രാജ്യങ്ങളുടെ സ്തൂപങ്ങളുമാണ് ഉള്‍പ്പെടുന്നത്.

ഐറിഷ് നാഷണല്‍ പാര്‍ക്ക് സര്‍വീസിന്റെ ഉയര്‍ച്ചയും അടിത്തറയുമായ 1916 ലെ വിളംബരത്തിന്റെ പ്രമേയമാണ് ഈ ഐറിഷ് വെങ്കല ഫലകത്തില്‍ ഉള്ളത്. വാട്ടര്‍ഫോര്‍ഡില്‍ ജനിച്ച തോമസ് ഫ്രാന്‍സിസ് മീഗറിന്റെ സ്മരണാര്‍ത്ഥമാണ് ഈ സ്തംഭം സ്ഥാപിച്ചത്. തസ്മാനിയയിലേക്ക് നാടുകടത്തപ്പെട്ട അദ്ദേഹം ന്യൂയോര്‍ക്കിലേക്കു രക്ഷപെടുകയും പിന്നീട് അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തില്‍ ഒരു പ്രധാന പങ്കു വഹിക്കുകയും ചെയ്തു. 1848 ലെ വിപ്ലവത്തിനു ശേഷം അദ്ദേഹത്തെ മരണശിക്ഷയ്ക്ക് വിധിച്ചു.

ഗുണനിലവാര മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ച മെമ്മോറിയല്‍ സ്തൂപങ്ങള്‍ മാത്രമാണ് വാഷിംഗ്ടണ്‍ സ്മാരകത്തില്‍ അനുവദനീയമായിട്ടുള്ളത്. അയര്‍ലണ്ടും യു.എസ്സും തമ്മിലുള്ള ചരിത്രപരമായ ബന്ധം എന്നും നിലനിര്‍ത്താന്‍ ഇത്തരം കൈമാറ്റങ്ങള്‍ക്ക് കഴിയുമെന്ന് സെനറ്റര്‍ മാര്‍ക്ക് ഡാലി അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളുടെയും സാംസ്‌കാരിക പ്രാധാന്യം വിളിച്ചോതുന്നവയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: