ഗാള്‍വേയിലെ വിനോദ സഞ്ചാര സീസണ്‍ പൊടിപൊടിക്കുന്നു. ആഡംബര കപ്പലിലൂടെ എത്തുന്നത് 8000 പേര്‍

ഗാല്‍വേ: സഞ്ചാരികളെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഗാല്‍വേ നഗരം. ആഡംബര കപ്പല്‍ മാര്‍ഗ്ഗം 8000 പേര്‍ എത്തിച്ചേരുമെന്നാണ് നിഗമനം. ആദ്യ കപ്പല്‍ ഇന്നലെ 11 മണിയോടെ സഞ്ചാരികളുമായി തീരത്തെത്തിച്ചേര്‍ന്നു. അമേരിക്കയില്‍ നിന്നും, യൂറോപ്പില്‍ നിന്നും വരുന്ന കപ്പലുകളാണ് ഗാല്‍വേയെ തേടിയെത്തുന്നത്. അടുത്ത വര്‍ഷം 12,300 സഞ്ചാരികളായിരിക്കും ഇവിടെ എത്തിച്ചേരുന്നതെന്ന് ഹാര്‍ബര്‍ മാസ്റ്റര്‍ ക്യാപ്റ്റന്‍ ബ്രിയാന്‍ ഷെറിഡാന്‍ ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തില്‍ വിശദമാക്കി.

സഞ്ചാരികളുടെ വരവ് ആരംഭിച്ചതോടെ സീസണില്‍ നല്ല വരുമാനം ലഭിക്കുന്നുണ്ടെന്ന് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാര സമൂഹം പറയുന്നു. കച്ചവടം, ഗൈഡ്, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ ഉണര്‍വ് കണ്ടു തുടങ്ങിയെന്ന് ബിസിനസ്സ് ഗ്രൂപ്പുകള്‍ വ്യക്തമാക്കി. സഞ്ചാരികള്‍ക്ക് ഗാല്‍വേയുടെ തനതായ ഭക്ഷണ രീതികള്‍, കലാ-സാംസ്‌കാരിക കലാരൂപങ്ങള്‍, കര കൗശല വസ്തുക്കള്‍ തുടങ്ങിയവ പരിചയപെടുന്നതിന് പ്രത്യേക സൗകര്യവുമൊരുക്കിയിട്ടുണ്ട്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: