അയര്‍ലണ്ട് വീണ്ടും ചൂടുള്ള കാലാവസ്ഥയിലേക്ക്

മഞ്ഞും മഴക്കും താത്ക്കാലിക വിരാമം കുറിച്ച് അയര്‍ലണ്ടില്‍ ചൂട് തരംഗം ശക്തമാകുന്നു. വരും ദിവസങ്ങളില്‍ താപനില 25 ഡിഗ്രി വരെ ഉയര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ നിഗമനം. മെഡിറ്ററേനിയന് മുകളില്‍ രൂപപ്പെട്ട അന്തരീക്ഷ മര്‍ദ്ദം കൂടിയ ഉഷ്മാവാണ് ഇപ്പോഴുണ്ടായിരുക്കുന്ന കാലാവസ്ഥ വ്യതിയാനത്തിന് കാരണമെന്ന് മെറ്റ് ഐറാന്‍ അറിയിച്ചു. ചൂട് കാലാവസ്ഥ ആസ്വദിക്കാനും സൂര്യസ്നാനം ചെയ്യാനുമായി ഐറിഷ് ബീച്ചുകളില്‍ തിരക്കേറിയിട്ടുണ്ട്.

ഇന്നലെ രാജ്യത്തെ കൂടിയ താപനില 19 ഡിഗ്രിയിലെത്തിയിരുന്നു. രാജ്യത്തെ മധ്യഭാഗത്ത് താപനില വീണ്ടും കുത്തനെ ഉയര്‍ന്നു 22 ഡിഗ്രിക്കും 23 ഡിഗ്രിക്കും ഇടയിലെത്തിയിരിക്കുകയാണ്. ചൂട് കൂടിയ കാലാവസ്ഥ വെള്ളിയാഴ്ച മുതല്‍ മാറി ഇടിയോടു കൂടിയ ശക്തമായ മഴക്ക് വഴിമാറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഈ വാരാന്ത്യം മുതല്‍ പൊതുവെ വരണ്ടതും തെളിഞ്ഞതുമായ കാലാവസ്ഥ ആയിരിക്കും. താപനില ഈ വര്‍ഷത്തെ ശരാശരി താപനിലയെക്കാള്‍ കൂടുതലായിരിക്കും. എന്നാല്‍ താങ്ങാനാകാത്ത ചൂട് ഉണ്ടാകില്ലെന്നും മെറ്റ് എറാന്‍ അറിയിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: