അയര്‍ലണ്ടിന്റെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഉടന്‍ യാഥാര്‍ഥ്യമാകും

ഡബ്ലിന്‍: യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ പൂര്‍ണ സഹകരണത്തോടെ അയര്‍ലണ്ടിന്റെ ആദ്യ സാറ്റലൈറ്റ് EIRSAT-1 (എഡ്യൂക്കേഷന്‍ ഐറിഷ് റിസര്‍ച്ച് സാറ്റ്ലൈറ്റ്) വിക്ഷേപണം സാധ്യമാകും. ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി കോളേജ്, ബെല്‍ഫാസ്റ്റ് ക്യൂന്‍സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഗവേഷണ പഠനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ചെറിയ ഉപഗ്രഹമാണ് വിക്ഷേപണത്തിന് ഒരുങ്ങുന്നത്. സാറ്റ്ലൈറ്റ് വിക്ഷേപണത്തിന്റെ പ്രാരംഭ ജോലികള്‍ ആരംഭിച്ചതായി ഗവേഷകര്‍ അറിയിച്ചിട്ടുണ്ട്.

സ്‌പേസ് മേഖലക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഫ്ളൈ യുവര്‍ സാറ്റ്ലൈറ്റ് പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണിത്. അന്താരാഷ്ട്ര ശൂന്യാകാശ സ്റ്റേഷനില്‍ എത്തിച്ച ശേഷം അവിടെ വെച്ചായിരിക്കും EIRSAT-1 ഭ്രമണപഥത്തിലെത്തിക്കുന്നത്. യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ സംരംഭത്തെ മിനിസ്റ്റര്‍ ഫോര്‍ സ്റ്റേറ്റ് ഫോര്‍ ട്രെയിനിങ് സ്‌കില്‍സ് ആന്‍ഡ് ഇന്നൊവേഷന്‍ ജോണ്‍ ഹാലിഗന്‍ സ്വാഗതം ചെയ്തു.

ഓരോ വര്‍ഷവും സ്‌പേസ് മേഖലക്ക് 7.5 മില്യണ്‍ യൂറോ വീതം നല്‍കി വരുന്നത് ഈ മേഖലയില്‍ ഗവേഷണവും സാറ്റ്ലൈറ്റ് നിര്‍മ്മാണവും പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണെന്ന് മിനിസ്റ്റര്‍ ഓര്‍മ്മപ്പെടുത്തി. ഉപഗ്രഹ വിക്ഷേപണം രാജ്യത്തെ സ്‌പേസ് പഠനങ്ങള്‍ക്ക് ഊര്‍ജ്ജം പകരട്ടെ എന്നും മന്ത്രി ആശംസിച്ചിരിക്കുകയാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: