ഡബ്ലിന്‍-ബീജിംഗ് ഡയറക്ട് എയര്‍ റൂട്ട് പരിഗണനയില്‍

ഡബ്ലിന്‍: ഡബ്ലിനില്‍ നിന്ന് ചൈനയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കാന്‍ നീക്കം. ചൈനയില്‍ നിന്ന് ഡബ്ലിനിലേക്കും നേരെ തിരിച്ചും സര്‍വീസ് നടത്താന്‍ തയ്യാറെടുക്കുകയാണ് ചൈനീസ് വിമാന കമ്പനികള്‍. അയര്‍ലണ്ടിലെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും, ചൈനക്ക് വേണ്ടി അയര്‍ലണ്ടില്‍ സിനിമ ഷൂട്ടിങ് ലൊക്കേഷന്‍ ഒരുക്കുന്നതിനും പ്രഥമ പരിഗണന നല്‍കിക്കൊണ്ടാണ് ബീജിങ്ങുമായി ബന്ധിപ്പിക്കുന്ന ഈ എയര്‍ റൂട്ട് പരിഗണിക്കപ്പെടുന്നത്. ഏഷ്യയുമായി ബന്ധപ്പെടാന്‍ കഴിയുന്ന എയര്‍ റൂട്ടിന് അന്താരാഷ്ട്ര തലത്തില്‍ പ്രസക്തിയേറുമെന്നും അയര്‍ലന്‍ഡ് കണക്ക് കൂട്ടുന്നുണ്ട്.

കഴിഞ്ഞ ആഴ്ച കോര്‍ക്കില്‍ വെച്ച് നടന്ന ഏഷ്യ മാറ്റേഴ്‌സ് ഉച്ചകോടിയില്‍ ചൈനയുമായിട്ടുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത അയര്‍ലണ്ടിലെ ചൈനീസ് അംബാസിഡര്‍ ഡോക്ടര്‍ യുഷോയോങ് ചൈനയില്‍ നിന്നെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് അയര്‍ലണ്ടില്‍ സൗകര്യം വര്‍ധിപ്പിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹോട്ടലുകളും, ടൂറിസ്റ്റ് ഹോമുകളും അയര്‍ലണ്ടില്‍ ചൈനീസ് വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കണമെന്നും അംബാസിഡര്‍ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: