ഭീകരാക്രമണം സൂചന; അയര്‍ലന്‍ഡ് ഏതു നേരത്തും സജ്ജമായിരിക്കണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഡബ്ലിന്‍: മാഞ്ചസ്റ്ററില്‍ ഒരു സംഗീത വിരുന്നിനിടെ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അയര്‍ലന്‍ഡ് ഏതു നേരത്തും സജ്ജമായിരിക്കണമെന്ന് യൂറോപ്യന്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍. ഈ വര്‍ഷം ഇസ്താംബുള്‍, ലണ്ടന്‍, സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗ്, സ്റ്റോക്ക് ഹോം എന്നിവടങ്ങളിലായി 64 പേര്‍ക്കാണ് ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. മാഞ്ചസ്റ്ററില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തില്‍ 22 പേര്‍ക്ക് ജീവന്‍ നഷ്ടപെട്ടതോടൊപ്പം 59 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

യൂറോപ്പില്‍ എവിടെയും ഭീകരാക്രമണം പ്രതീക്ഷിക്കാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് യൂറോ പോള്‍ ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. അയര്‍ലണ്ടില്‍ പ്രതിരോധ സേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചു വരികയാണെന്ന് പ്രതിരോധ മന്ത്രി പോള്‍ കെഹോ വ്യക്തമാക്കി. ഈ മാസം ആദ്യ വാരത്തില്‍ ഗാര്‍ഡയുടെ ഭീകര വിരുദ്ധ യുണിറ്റ് ഡബ്ലിനില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. വാട്ടര്‍ഫോര്‍ഡില്‍ നിന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ധനശേഖരണം നടത്തിവന്ന ദമ്പതിമാരെയും അറസ്റ്റ് ചെയ്തു.

യൂറോപ്യന്‍ ഭീകര വിരുദ്ധ സേന, ഗാര്‍ഡ, പ്രതിരോധ സേനകള്‍, ഭീകര വിരുദ്ധ സ്‌കോഡ് എന്നീ സൈനിക യൂണിറ്റുകളുടെ കൂട്ടായ്മയില്‍ രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, ആക്രമണ രീതി തുടങ്ങിയ കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി വരികയാണ്. അയര്‍ലണ്ടില്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണം ഉണ്ടാക്കാമെന്ന് മായോ ടി.ഡി മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കി.

 
എ എം

Share this news

Leave a Reply

%d bloggers like this: