ഭക്ഷ്യ വിഷബാധ: ഡബ്ലിനില്‍ ആദ്യ തിരുവത്താഴമെടുത്ത അമ്പതുകാരി മരിച്ചു.

ഡബ്ലിന്‍: ഡബ്ലിനില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് അന്‍പതുകാരിയുടെ മരണത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പും-എച്ച്.എസ്.ഇ യും സംയുക്തമായി അന്വേഷണം ആരംഭിച്ചു. വടക്കന്‍ ഡബ്ലിനിലെ ഒരു പബ്ബില്‍ നിന്നും തന്റെ ആദ്യ തിരുവത്താഴ ചടങ്ങിനിടെ ഭക്ഷണം കഴിച്ച സ്ത്രീ അല്പസമയത്തിനകം മരണത്തിനു കീഴടങ്ങുകയായിരുന്നു. ഇവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്ന സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. പഴകിയ ഭക്ഷണത്തില്‍ സാധാരണയായി ഈ ബാക്ടീരിയയെ കണ്ടെത്താറുണ്ട്.

പബ്ബില്‍ വെച്ച് നടന്ന കുടുംബ ചടങ്ങില്‍ പങ്കെടുത്ത ബാക്കിയുള്ളവര്‍ വിഷബാധയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പബ്ബിലേക്ക് ഭക്ഷണം ഓര്‍ഡര്‍ എടുത്ത കമ്പനിയായിരുന്നു ചടങ്ങില്‍ ഭക്ഷണം വിളമ്പിയിരുന്നത്. പാര്‍ട്ടി കഴിഞ്ഞ് വീട്ടിലെത്തിയ അമ്പതുകാരി പിറ്റേ ദിവസം ഞായറാഴ്ച വീട്ടില്‍ മരിച്ചു കിടക്കുകയായിരുന്നെന്നാണ് ഇവരുടെ ഭര്‍ത്താവ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഹോട്ടലുകളില്‍ നിന്നോ, റസ്റ്റോറന്റുകളില്‍ നിന്നോ, മറ്റു ഭക്ഷണശാലകളില്‍ നിന്നോ ഭക്ഷണം കഴിച്ച ശേഷം ശാരീരിക അവശത അനുഭവപ്പെട്ടാല്‍ ഉടന്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്ന് എച്ച്.എസ്.എസി പൊതു അറിയിപ്പ് നല്‍കിയിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യം ഭക്ഷണശാലകളില്‍ കണ്ടെത്തിയാല്‍ ഉടന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരം അറിയിക്കാനും നിര്‍ദ്ദേശമുണ്ട്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: