ആണ്‍-പെണ്‍ വ്യത്യാസമില്ലാത്ത ടോയിലറ്റുമായി ഗാല്‍വേ-മായോ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി

ഗാല്‍വേ: സ്ത്രീ-പുരുഷ ഭേദമില്ലാതെ ടോയിലറ്റുകളുമായി മായോ-ഗാല്‍വേ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും പെണ്‍-പുരുഷ വ്യത്യാസമില്ലാതെ ഉപയോഗിക്കാവുന്ന ഇത്തരം ടോയിലെറ്റുകള്‍ ആദ്യമായി സ്ഥാപിക്കപ്പെട്ടത് മായോ-ഗാല്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡബ്ലിന്‍ റോഡിലുള്ള ക്യാമ്പസ്സിലാണ്. ക്യാംപസിലെ നിലവിലുള്ള ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നുള്ള വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്നാണ് ജെണ്ടര്‍ ന്യുട്രല്‍ എന്നറിയപ്പെടുന്ന പുതിയ ടോയിലറ്റ് സംവിധാനം ഏര്‍പെടുത്തിയതെന്ന് മായോ-ഗാല്‍വേ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റ് ആമി കെല്ലി പറഞ്ഞു.

വളരെ കുറഞ്ഞ ചെലവിലും ഉന്നത നിലവാരത്തിലും നിര്‍മ്മിച്ച ഇത്തരം ടോയിലറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യ പ്രദമായ ഉപയോഗിക്കാന്‍ കഴിയുന്നുമുണ്ട്. ക്യാംപസിലെ ഓരോ ബില്‍ഡിങ്ങിലും ഇത് സ്ഥാപിക്കുമെന്ന് കെല്ലി വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കി. ഗാല്‍വേ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ 2016 മുതല്‍ ജെണ്ടര്‍ ന്യുട്രല്‍ ടോയിലെറ്റിന് വേണ്ടിയുള്ള മുറവിളി ആരംഭിച്ചിരുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: