അധികാരത്തിലേറിയാല്‍ വാട്ടര്‍ ചാര്‍ജ്ജ് റീഫണ്ട് ചെയ്യും: വരേദ്കര്‍

ഡബ്ലിന്‍: വെള്ളക്കരം ഒടുക്കിയവര്‍ക്ക് അത് ഈ വര്‍ഷം തന്നെ തിരിച്ചു നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നതായി ഫിയാനാ ഫോളിന്റെ നായകന്‍ ലിയോ വരേദ്കര്‍ അഭിപ്രായപ്പെട്ടു. ഫിയാനാ ഫോള്‍ അംഗങ്ങളുടെ ചോദ്യങ്ങളുടെ ഉത്തരം നല്‍കവെയാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. കഴിയുന്നത്ര വേഗത്തില്‍ വാട്ടര്‍ചാര്‍ജ്ജ് റീഫണ്ട് ചെയ്യപെടുമെന്ന് വരേദ്കര്‍ ഉറപ്പ് നല്‍കി.

ഖജനാവിലെ പണത്തിന്റെ അളവിനനുസരിച്ച് മാത്രമേ വെള്ളക്കരം തിരിച്ചു നല്‍കാന്‍ കഴിയൂവെന്ന് ഹൗസിങ് മിനിസ്റ്ററും ഫിയാനാ ഫോളിന്റെ നേതൃത്വ സ്ഥാനത്തേക്ക് മത്സരിക്കുന്ന മന്ത്രി സൈമണ്‍ കോവിനി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഈ അഭിപ്രായത്തിനു ഘടക വിരുദ്ധമായ തീരുമാനമാണ് ലിയോ വരേദ്കറിന്റെത്. 2018-19 ബഡ്ജറ്റിലൂടെ മാത്രമേ ഇതിനു പരിപൂര്‍ണമായി ഉത്തരം നല്‍കാന്‍ കഴിയൂവെന്ന് പാര്‍ട്ടിയുടെ പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ വക്താവ് ഡാറ കെല്ലകി വരേദ്കറിന്റെ അഭിപ്രായത്തിനു മറുപടി നല്‍കിയിരിക്കുകയാണ്.

അധികാരത്തിലേറിയാല്‍ ഭവന പദ്ധതിയായ ‘ഹെല്പ് ടു ബൈ’ പദ്ധതി നിര്‍ത്തലാക്കുമെന്ന് വരേദ്കര്‍ തുറന്നടിച്ചു. ഭവന വില കുത്തനെ ഉയര്‍ന്നതോടെ പണപ്പെരുപ്പവും ഉയര്‍ച്ച രേഖപ്പെടുത്തിയത് ചൂണ്ടിക്കാണിച്ചാണ് വരേദ്കര്‍ ഈ തീരുമാനത്തിലെത്തിയത്. ഭവന വില പരിധി കവിഞ്ഞിട്ടും ഭവന മന്ത്രിയായ കോവിനിക്ക് ഒന്നും ചെയ്യാനില്ലാത്ത സാഹചര്യത്തില്‍ വരേദ്കറിന്റെ നിലപാട് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച വിഷയമാവുകയാണ്.

മന്ത്രിമാരും, സെനറ്റര്‍മാരും, എം.ഇ.പി മാരും, ടി.ഡി മാരും ഉള്‍പ്പെടെ 45 പാര്‍ലമെന്ററി അംഗങ്ങളുടെ പിന്തുണ വരേദ്കര്‍ സ്വന്തമാക്കിയപ്പോള്‍ കോവിനിക്ക് 19 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചിരിക്കുന്നത്. പാര്‍ലമെന്ററി പാര്‍ട്ടിയുടെ 65 ശതമാനവും ഫൈന്‍ ഗെയ്ല്‍ അംഗങ്ങളാണ്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: