പിതാവിന്റെ മരണാന്തര ചടങ്ങിന് അവധി എടുത്തതിന് ഇന്ത്യന്‍ വംശജനായ ഷെഫിനെ പിരിച്ചു വിട്ടു; ഡബ്ലിന്‍ റസ്റ്റോറന്റ് ഉടമയ്ക്ക് പിഴ

ഡബ്ലിന്‍: ഡബ്ലിനിലെ പ്രശസ്തമായ ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്തു വന്ന ഷെഫിനെ ആറ് ആഴ്ച അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു. ഇന്ത്യന്‍ വംശജനായ ഇദ്ദേഹം മൗറീഷ്യസിലേക്ക് കുടിയേറിയ ആളാണ്. ഡബ്ലിനിലെ റെസ്റ്റോറന്റില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് അയര്‍ലണ്ടിലെത്തി. അടുത്തിടെ തന്റെ പിതാവിന് സുഖമില്ലാത്തതിനെ തുടര്‍ന്ന് കുറച്ച് ദിവസത്തേക്ക് അവധിയെടുത്തിരുന്നു. എന്നാല്‍ ഇതിനിടെ രോഗം മൂര്‍ച്ഛിച്ച് അച്ഛന്‍ മരണമടഞ്ഞു. അച്ഛന്റെ മരണ വിവരം റസ്റ്റോറന്റ് ഉടമയെ അറിയിച്ച ഇദ്ദേഹം ഹിന്ദു വിശ്യാസ പ്രകാരം 40 ദിവസത്തെ മരണാനന്തര ചടങ്ങുകള്‍ക്കും പ്രാര്‍ഥനക്കും വേണ്ടി അവധി നീട്ടി എടുക്കുകയായിരുന്നു.

ചടങ്ങ് കഴിഞ്ഞ് തിരിച്ച് അയര്‍ലണ്ടിലെത്തിയെങ്കിലും ഇദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി റെസ്റ്റോറന്റ് ഉടമ അറിയിച്ചു. കൂടാതെ ഹിന്ദു വിശ്വാസ ചടങ്ങുകള്‍ക്കൊന്നും അയര്‍ലണ്ടില്‍ പ്രാധാന്യമില്ലെന്നു പറഞ്ഞ് റസ്റ്റോറന്റിലെ ചീഫ് ഷെഫായിരുന്ന ഇദ്ദേഹത്തെ അപമാനിക്കുക കൂടി ചെയ്തു. തുടര്‍ന്ന് വര്‍ക്ക് പ്ലെയിസ് റിലേഷന്‍ കമ്മീഷന് പരാതി നല്‍കിയപ്പോള്‍ ഇദ്ദേഹത്തിന് നഷ്ടപരിഹാരമായി 23 ,500 യൂറോ നല്‍കണമെന്ന് ഡബ്ല്യൂ.ആര്‍.സി വിധി പുറപ്പെടുവിക്കുകയായിരുന്നു.

കുടിയേറ്റക്കാരുടെ സംസ്‌കാരവും പാരമ്പര്യവും അയര്‍ലന്‍ഡ് എന്നും അംഗീകരിച്ചിട്ടുണ്ടെന്നു ഉത്തരവിനിടെ ഡബ്ല്യൂ.ആര്‍.സി ഓഫീസ് ഉദ്യോഗസ്ഥന്‍ പിനിലോപ്പ് മേക്ഗ്രാത്ത് പറയുകയുണ്ടായി. റസ്റ്റോറന്റില്‍ ചീഫ് ഷെഫിന്റെ അഭാവത്തില്‍ വ്യാപാരം തടസപ്പെട്ടപ്പോള്‍ പുതിയൊരാളെ നിയമിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു എന്ന് റെസ്റ്റോറന്റ് ഉടമ വാദിച്ചെങ്കിലും ഡബ്ല്യൂ.ആര്‍.സി ഇത് അംഗീകരിച്ചില്ല. വളരെ കുറഞ്ഞ ദിവസത്തേക്ക് ലീവ് എടുത്ത് പിന്നീട് അവധി നീട്ടുന്നതിനെ കുറിച്ചുള്ള അറിയിപ്പ് ഷെഫ് നല്‍കിയില്ലെന്നും റസ്റ്റോറന്റ് ഉടമ ആരോപിച്ചു. എന്നാല്‍ ലീവ് നീട്ടിത്തരുവാന്‍ താന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നായിരുന്നു ഷെഫിന്റെ വാദം. വംശീയമായി അധിക്ഷേപിച്ച ഉടമയെ ഡബ്ല്യൂ.ആര്‍.സി. താക്കീതു നല്‍കി വിടുകയായിരുന്നു

 
എ എം

Share this news

Leave a Reply

%d bloggers like this: