രാജ്യസുരക്ഷയ്ക്കായി നീക്കിവയ്ക്കപ്പെട്ട തുക വിനിയോഗിക്കുന്നതില്‍ വീഴ്ച്ച വന്നിട്ടുണ്ടെന്ന് കാതറീന്‍ മര്‍ഫി

അയര്‍ലന്റിന്റെ ഭീകരവിരുദ്ധ രഹസ്യാന്വേഷണ സേവനങ്ങള്‍ക്ക് ഫണ്ട് വിനിയോഗിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വന്നിട്ടുണ്ടെന് റിപ്പോര്‍്‌റുകള്‍. അയര്‍ലണ്ടില്‍ ഭീകരാക്രമണ സാധ്യത കൂടിവരുന്ന ഈ സാഹചര്യത്തില്‍ ഗാര്‍ഡയ്ക്കും പ്രതിരോധ സൈന്യത്തിനുമായി ബജറ്റില്‍ നീക്കിവയ്ക്കപ്പെട്ട തുക വേണ്ട രീതിയില്‍ വിനിയോഗിച്ചിട്ടില്ല എന്ന വെളിപ്പെടുത്തല്‍ ഡയലില്‍ നടത്തിയത് സോഷ്യല്‍ ഡെമോക്രാറ്റ് ടിഡി കാതറീന്‍ മര്‍ഫിയാണ്.

കഴിഞ്ഞ വര്‍ഷം, രാജ്യ സുരക്ഷയ്ക്കായി നീക്കിവയ്ക്കപ്പെട്ട 309,000 യൂറോയാണ് ഉപയോഗിക്കാതെ ഖജനാവിലേക്ക് തിരികെയെത്തിയത്. 2015 ല്‍ 365,000 യൂറോയും ചെലവാക്കിയിട്ടില്ല, കഴിഞ്ഞ വര്‍ഷം ഇത് 407,000 യൂറോ ആയിരുന്നു. അയര്‍ലണ്ടിന്റെ രഹസ്യ സേവനം ഒറ്റ വിഭാഗമായി മാത്രമല്ല പ്രവര്‍ത്തിക്കുന്നത്, പകരം ഗാര്‍ഡയുടെയും പ്രതിരോധ സേനയുടേയും ഇന്റലിജന്‍സ് ടീമുകളുടെ കൂട്ടായ്മയാണ്. അതത് സുരക്ഷാ ഡിപ്പാര്‍ട്‌മെന്റിലേക്കുള്ള ധനസഹായം പൊതുചെലവ് വകുപ്പ് നിയന്ത്രിക്കുന്ന ബാങ്ക് അക്കൌണ്ടിലേക്കാണ് പോകുന്നത്. പ്രതിരോധ വകുപ്പിന്റെയും നിയമ വകുപ്പിന്റെയും മന്ത്രിമാര്‍ക്ക് ഏത് സമയത്തും ഈ ഫണ്ട് ഉപയോഗിക്കാവുന്നതാണ്.

എം15 മോഡലില്‍ ഒരു ചാരസംഘടനയ്ക്ക് രൂപം നല്‍കാന്‍ അയര്‍ലണ്ട് തീരുമാനിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ സ്വന്തമായ ഇന്റലിജന്‍സ് സംഘമില്ലാത്ത ഏക രാജ്യം അയര്‍ലണ്ടാണ്. ആ കുറവ് നികത്താന്‍ തന്നെയാണ് ഇപ്പോഴത്തെ തീരുമാനം. അന്താരാഷ്ട്ര തീവ്രവാദ സെല്ലുകളില്‍ നിന്ന് അയര്‍ലന്‍ഡിന് എന്തെങ്കിലും ഭീഷണിയുള്ളതായി വ്യക്തമായ വിവരമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍, ഈ വേനലവധികാലത്ത് ഭീകരാക്രമണ സാധ്യതയെ പൂര്‍ണ്ണമായും തള്ളിക്കളയാനുമാവില്ല. ഭീകരവാദത്തെ തടയുന്നതിനുള്ള ഗാര്‍ഡയുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്ന് എന്‍ഡാ കെന്നി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: