താലാ ഇടവകയുടെ ഈ വര്‍ഷത്തെ JSVBS ജൂലൈ നാല് മുതല്‍.

താല. സെന്റ്. ഇഗ്‌നേഷ്യസ് നൂറോനോ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍ ജൂലൈ നാല്, അഞ്ച്, ആറ്, ഏഴ് തിയതികളിലായി നടത്തപ്പെടുന്നു. ന്യൂകാസിലിലുളള സെന്റ്. ഫീനിയന്‍സ് ഹാളില്‍ വച്ച് രാവിലെ 10.00 മണി മുതല്‍ വൈകിട്ട് 4.00 മണി വരെയായിരിക്കും ക്ലാസ്സുകള്‍ നടത്തപ്പെടുന്നത്.ഏഴാം തിയതി വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് നോക്ക്മിറ്റന്‍ പള്ളിയില്‍ വച്ച് അര്‍പ്പിക്കപ്പെടുന്ന വി.കുര്‍ബ്ബാനയോടും ശേഷം നടത്തപ്പെടുന്ന റാലിയോടും കൂടി ഈ വര്‍ഷത്തെ VBS സമാപിക്കുന്നതാണ്. താത്പ്പര്യമുള്ള എല്ലാ കുട്ടികളെയും VBS ലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കുട്ടികളുടെ പേര് രെജിസ്റ്റര്‍ ചെയ്യുവാനുള്ളവര്‍ ചൊവ്വാഴ്ച രാവിലെ 10.00 മണിക്ക് എത്തിച്ചേരേണ്ടതാണ് എന്ന് അഭ്യര്‍ത്ഥിക്കുന്നു.

Share this news

Leave a Reply

%d bloggers like this: