കാലാവസ്ഥ വ്യതിയാനമുണ്ടെന്ന് ട്രംപ് വിശ്വസിക്കുന്നതായി യു.എസ് അംബാസിഡര്‍

കാലാവസ്ഥ വ്യതിയാനമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് വിശ്വസിക്കുന്നതായി യു.എസ് അംബാസിഡര്‍ നിക്കി ഹാലെ. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയതിന് അമേരിക്കക്കെതിരെ ലോകവ്യാപകമായി വിമര്‍ശനങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് ഹാലെയുടെ പ്രസ്താവനയെന്നത് ശ്രദ്ധ്രേയമാണ്.

കാലാവസ്ഥ വ്യതിയാനമുണ്ടെന്ന് ട്രംപിന് വിശ്വാസമുണ്ട്. മലനീകരണം നില നില്‍ക്കുന്നുണ്ടെന്നും നിക്കി ഹാലെ. അമേരിക്കന്‍ ചാനലായ സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് നിക്കി ഹാലെ ഇക്കാര്യം പറഞ്ഞത്. അഭിമുഖം സി.എന്‍.എന്‍ ഇന്ന് സംപ്രേഷണം ചെയ്യും.

യു.എസിന് പരിസ്ഥിതിയോട് പ്രതിബദ്ധതയില്ലെന്നല്ല പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയത് കൊണ്ട് അര്‍ഥമാക്കുന്നതെന്നും നിക്കി ഹാലെ പറഞ്ഞു. അമേരിക്കന്‍ കമ്പനികള്‍ക്ക് ദോഷകരമാണ് പാരീസ് ഉടമ്പടി. അതുകൊണ്ടാണ് അതില്‍ നിന്ന് പിന്‍മാറിയത്. ഒരിക്കലും യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്ത നിര്‍ദ്ദേശങ്ങളാണ് പാരീസ് ഉടമ്പടിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നും നിക്കി ഹാലെ കുറ്റപ്പെടുത്തി.

കാര്‍ബണ്‍ മാലിന്യങ്ങള്‍ പുറന്തള്ളുന്നതിന് വന്‍ തുക ഈടാക്കുന്ന ഉടമ്പടിക്കെതിരെ പ്രസിഡന്റ് ട്രംപ് നേരത്തെ രംഗത്ത് വന്നിരുന്നു. ഇത് അമേരിക്കയുടെ സാമ്പത്തിക ഭദ്രതയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുന്നത്. 2025 ആകുമ്പോള്‍ ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നതിന്റെ നിരക്ക് 2005ലേതില്‍നിന്ന് 28% കുറക്കുമെന്നായിരുന്നു അന്നത്തെ പ്രസിഡന്റായിരുന്ന ബരാക്ക് ഒബാമ നല്‍കിയ ഉറപ്പ്. തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനം പാലിച്ചാണ് ചരിത്രപരമായ ഉടമ്പടിയില്‍ നിന്നും പിന്‍മാറാനുള്ള പ്രസിഡന്റിന്റെ തീരുമാനം.

 

ഡികെ

Share this news

Leave a Reply

%d bloggers like this: