ലണ്ടനില്‍ സുരക്ഷാ ശക്തമാക്കി; മുസ്ലീങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമോ ?

ലണ്ടനില്‍ രണ്ടിടത്ത് ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്ന് അക്രമികളെ വധിച്ചുവെന്ന് പോലീസ്. ഇനിയും ചിലര്‍ സംഘത്തിലുണ്ടെന്നാണ് സംശയം. പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അക്രമികളെ കൂടാതെ ആറ് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ബോറോ മാര്‍ക്കറ്റിലുണ്ടായ കത്തിക്കുത്തില്‍ പരിക്കേറ്റ ഇരുപതിലധികം പേരെ ആറ് ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി തെരേസ മെ കോബ്ര ഗ്രൂപ്പിന്റെ യോഗം വിളിച്ചിട്ടുണ്ട്. അക്രമികള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ആറ് അക്രമികളെയും പോലീസ് വധിച്ചെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് അക്രമികളെ വധിച്ച കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആളുകള്‍ പുറത്തിറങ്ങരുതെന്നും ആക്രമണമുണ്ടായ രണ്ട് സ്ഥലങ്ങളിലേക്ക് ആരും വരരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആക്രമണം നടന്ന പ്രദേശത്തെ ഹോട്ടലുകള്‍ പോലീസ് ഒഴിപ്പിച്ചു. ഇനിയും ചില അക്രമികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നാണിത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ് നിര്‍ദേശം നല്‍കി.

https://youtu.be/YmboE5624-Y

ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10.08നാണ് ലണ്ടന്‍ ബ്രിഡ്ജില്‍ വാഹനം ആളുകള്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റി ആക്രമണമുണ്ടായത്. ഈ വാഹനത്തില്‍ നിന്നിറങ്ങി ഓടിയ സംഘം ബൊറോ മാര്‍ക്കറ്റിലെത്തി കത്തിയാക്രമണം നടത്തുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. അതേസമയം, മാര്‍ക്കറ്റില്‍ കത്തി ആക്രമണത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. നിരവധി ബാറുകളും റസ്റ്റോറന്റുകളും പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റ് വിനോദ സഞ്ചാരികളുടെ കേന്ദ്രമാണ്. ഇവിടെ വെടിവയ്പ്പുണ്ടായി. കൊല്ലപ്പെട്ട പലരുടെയം കഴുത്ത് അറുക്കപ്പെട്ട നിലയിലാണ്.

ഇറ്റാലിയന്‍ ഫോട്ടോ ഗ്രാഫര്‍ ഗബ്രിയേല്‍ സ്യൂട്ടോ നല്‍കിയ വിവരങ്ങള്‍ പ്രകാരം മാര്‍ക്കറ്റിലെ പബ്ബിന് പുറത്ത് ഒരു അക്രമിയെ അദ്ദേഹം കണ്ടു. പരിക്കേറ്റ് കിടക്കുകയായിരുന്നു ഇയാള്‍. സമീപത്ത് ചിലര്‍ കൊല്ലപ്പെട്ട് കിടക്കുന്നുമുണ്ടായിരുന്നു. ഈ ചിത്രം അദ്ദേഹം പകര്‍ത്തിയിട്ടുണ്ട്. കിടക്കുന്നവരുടെ ശരീരത്തില്‍ ബോംബ് പോലെയുള്ള വസ്തു ഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഈ വസ്തു പൊട്ടില്ലെന്നും വ്യാജമാണെന്ന് പോലീസ് പറഞ്ഞു. സംഭവം ഭീകരാക്രമണമാണെന്ന് പ്രധാനമന്ത്രി തെരേസ മെയും പോലീസും ലണ്ടന്‍ മേയറും സ്ഥിരീകരിച്ചു. പബ്ബിലും റസ്റ്റോറന്റുകളിലും കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇനിയും ആക്രമണമുണ്ടാവാനുള്ള സാധ്യത പോലീസ് തള്ളുന്നില്ല.

അക്രമികള്‍ അല്ലാഹ് എന്ന് വിളിച്ചിട്ടാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് അല്ലാഹുവിന് വേണ്ടി എന്ന് ഉറക്കെ വിളിച്ചുപറഞ്ഞാണ് അക്രമികള്‍ വാഹനത്തില്‍ നിന്നു പുറത്തേക്ക് ചാടിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. മുസ്ലിംകളുടെ കുടിയേറ്റം അവസാനിപ്പിക്കണമെന്നും അവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നും സെനറ്റര്‍ പോളിന്‍ ഹാന്‍സണ്‍ ആവശ്യപ്പെട്ടു. ഓസ്ട്രേലിയയില്‍ നിന്നു മുസ്ലിംകള്‍ ധാരളമായി ബ്രിട്ടനിലെത്തുന്നുണ്ട്. ഇത് തടഞ്ഞില്ലെങ്കില്‍ ആക്രമണം ഇനിയുമുണ്ടാകുമെന്നും അവര്‍ പറഞ്ഞു.

 

ഡികെ

Share this news

Leave a Reply

%d bloggers like this: