അയര്‍ലന്റിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഇതാ…

അയര്‍ലണ്ടിന്റെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി ഗിന്നസ് സ്റ്റോര്‍ ഹൌസ്. 2016 ല്‍ 1.5 ദശലക്ഷം ആളുകളാണ് ഇവിടം സന്ദര്‍ശിച്ചത്. ഫെയ്ല്‍റ്റ് അയര്‍ലണ്ട് ന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഇതേ പട്ടികയില്‍ ഒന്നാമതെത്തിയ ഡബ്ലിന്‍ ബ്രൂവറി, മുന്‍വര്‍ഷത്തെ സന്ദര്‍ശകരേക്കാള്‍ 10 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. ഗിന്നസ് സ്റ്റോര്‍ ഹൌസ് അയര്‍ലന്‍ഡില്‍ പണമടച്ച് കാണാവുന്ന ഏറ്റവും ആകര്‍ഷകമായ ഇടങ്ങളില്‍ ഒന്നാമതെത്തി. ക്ലിഫ്‌സ് ഓഫ് മോഹര്‍, ഡബ്ലിന്‍ മൃഗശാല എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട്.

അയര്‍ലണ്ടിലെ സൗജന്യമായി കാണാവുന്ന ഇടങ്ങളില്‍ നാഷണല്‍ ഗ്യാലറി ഓഫ് അയര്‍ലന്റ് വീണ്ടും ജനപ്രീതി നേടിയിട്ടുണ്ട്. 2016 ല്‍ 75,000,000 ആളുകളാണ് മ്യൂസിയം സന്ദര്‍ശിച്ചത്. ഐറിഷ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവ തൊട്ടടുത്ത സ്ഥാനങ്ങളിലെത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അയര്‍ലന്റിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി ഫെയ്ല്‍റ്റ് അയര്‍ലണ്ട് വ്യക്തമാക്കുന്നു. 2016 ല്‍ ഐറിഷ് ടൂറിസം മേഖലയിലെ വളര്‍ച്ചയെ ഇത് പ്രതിഫലിപ്പിക്കുന്നു.

പല വിദേശ സന്ദര്‍ശകരും അയര്‍ലാന്റിനെ അവധിക്കാല വിനോദസഞ്ചാര ഇടമായി തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്, അവര്‍ക്ക് ആസ്വാദ്യകരമായ ഒരു അവധിക്കാലം സൃഷ്ടിക്കുന്ന വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ അയര്‍ലണ്ടില്‍ ഉണ്ടെന്നതാണ്- ഫെയ്ല്‍റ്റ് അയര്‍ലണ്ട് സി.ഇ.ഒ പോള്‍ കെല്ലി പറഞ്ഞു.
ഫീസ് അടച്ച് കാണേണ്ട 5 പ്രധാന ആകര്‍ഷണങ്ങള്‍:

ഗിന്നസ് സ്റ്റോര്‍ ഹൌസ് – 1,647,408 (+ 10%)
ക്ലിഫ്‌സ് ഓഫ് മോഹര്‍ വിസിറ്റര്‍ എക്‌സ്പീരിയന്‍സ് – 1,427,166 (+ 14%)
ഡബ്ലിന്‍ മൃഗശാല – 1,143,908 (+ 3%)
നാഷണല്‍ അക്വാട്ടിക് സെന്റര്‍ – 1,037,992 (+ 4.5%)
ബുക്ക് ഓഫ് കെല്‍സ് – 890,781 (+ 6%)

സൗജന്യമായി പ്രവേശിക്കാനാകുന്ന പ്രധാന ആകര്‍ഷണങ്ങള്‍:

നാഷണല്‍ ഗാലറി ഓഫ് അയര്‍ലന്‍ഡ് – 755,577 (+ 5%)
ഐറിഷ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട് – 584,856 (+ 20%)
നാഷണല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ് – 583,539 (+ 5.5%)
ഡൊണറൈല്‍ വൈല്‍ഡ് ലൈഫ് പാര്‍ക്ക് – 480,000 (+ 11%)
അയര്‍ലണ്ട് നാഷണല്‍ മ്യൂസിയം – 479,261 (+ 4.8%)

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: