ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ കണ്ണുവെച്ച് ഐഡിഎ അയര്‍ലണ്ട്

ശക്തമായ കുടിയേറ്റ നിയമങ്ങള്‍മൂലം ഇന്ത്യന്‍ കമ്പനികള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത യൂറോപ്യന്‍ രാജ്യങ്ങളിക്കിടയില്‍ വടക്കന്‍ അറ്റ്‌ലാന്റിക് ദ്വീപായ അയര്‍ലണ്ട് വ്യത്യസ്തമായ സമീപനം സ്വീകരിക്കാനൊരുങ്ങുകയാണ്. അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍, ഐടി സേവന സംഘടനകള്‍, വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയവ ഇപ്പോഴുള്ളതിന്റെ മുന്നിരട്ടിയാക്കുന്നതിന് ഇന്‍ഡ്യയെ ആശ്രയിക്കാന്‍ ഒരുങ്ങുകയാണ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഡവലപ്‌മെന്റ് ഏജന്‍സി (ഐ.ഡി.എ).

ഐഡിയയും എന്റര്‍പ്രൈസ് അയര്‍ലന്‍ഡ് പോലുള്ള സഹോദര സ്ഥാപനങ്ങളും യൂറോപ്യന്‍ മാര്‍ക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും എന്റര്‍പ്രൈസ് കമ്പനികളുമായി സഹകരിക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യന് കമ്പനികള്‍ക്ക് കുറഞ്ഞ നികുതി വ്യവസ്ഥ, നിക്ഷേപ സാദ്ധ്യതകള്‍, 48 മണിക്കൂര് രജിസ്‌ട്രേഷന് പിരീഡ്, സൗഹൃദപരമായ ചുറ്റുപാടുകള്‍ തുടങ്ങിയവ ഇന്ത്യന്‍ കമ്പനികള്‍ക്ക് നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇന്ത്യയില്‍ നിന്നുള്ള കമ്പനികള്‍ക്ക് ഇന്ത്യയില് പോകാന് കഴിയുമെന്ന് – ഐഡിയ അയര്‍ലണ്ടിന്റെ സി.ഇ.ഒ മാര്‍ട്ടിന്‍ ഡി ഷാനഹാന്‍ പറയുന്നു.

ഐടി സേവനങ്ങള്‍, ഫിന്‍ടെക്, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയില്‍ ഐഡിയ അയര്‍ലണ്ട് പങ്കാളികളാണ്. നിലവില്‍ അയര്‍ലണ്ടിലെ 10 മികച്ച ഐടി സേവന കമ്പനികളില്‍ ആറെണ്ണം ടിസിഎസ്, എച്ച്‌സിഎല്‍, വിപ്രോ, മൈന്‍ഡ് ട്രീ, ടെക് മഹീന്ദ്ര എന്നിവ ബിപിഒ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട് കൂടാതെ ടെലികോം മേഖലയില്‍ മികവിന്റെ കേന്ദ്രമായി വളര്‍ന്നിട്ടുണ്ട്. ഇന്‍ഫോസിസിന് അയര്‍ലണ്ടില്‍ ഒരു മികച്ച ആര്‍ & ഡി കേന്ദ്രവുമുണ്ട്. ബ്രൗസര്‍സ്റ്റാക്ക്, SMT, ക്രോംപ്ടണ്‍ ആന്‍ഡ് ഗ്രീവേസ്, ദീപക് ഫാസ്റ്റനേഴ്‌സ് എന്നിവയും ഇവിടുത്തെ മികച്ച ഇന്ത്യന്‍ കമ്പനികളാണ്.
ഇന്ത്യന്‍ ഓര്‍ഗനൈസേഷനുകള്‍ അയര്‍ലണ്ടിന്റെ ഭാവിയില്‍ സാങ്കേതിക മേഖലകളില്‍ വളര്‍ച്ചയെ സഹായിക്കുന്ന ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും വേണം, ഇത്തരത്തില്‍ തൊഴില്‍ മേഖലയെ എല്ലായ്‌പ്പോഴും ഉയര്‍ന്ന നിലയില്‍ കൊണ്ടുപോകാന്‍ കഴിയും- ഷാനഹാന്‍ പറയുന്നു.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: