ധോണിക്ക് ആദരവുമായി കേരളഹൗസ് ചാമ്പ്യന്‍സ് ട്രോഫി .

ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളും ,ലോക കിരീടങ്ങള്‍ ഓരോന്നായി ഇന്ത്യക്ക് സമ്മാനിക്കുകയും ,അവസാന പന്തിനേയും അതിര്‍ത്തി കടത്തുന്ന ലോക ക്രിക്കറ്റിലെ മികച്ച ഫിനിഷറും,വിക്കറ്റിനു പിന്നിലെ ഇതിഹാസവുമായ ധോണിക്ക് കേരളഹൌസിന്റെ ആദരവ് .
കേരളഹൌസ് കാര്‍ണിവലുമായി ബന്ധപ്പെട്ട ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങള്‍ ഇക്കുറി രണ്ടു ദിവസങ്ങളിലായിട്ടാണ് നടത്തപ്പെടുന്നത് ,പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ ജൂണ്‍ പത്തു ശനിയാഴ്ചയും സെമി ,ഫൈനല്‍ മത്സരങ്ങള്‍ കാര്‍ണിവല്‍ ദിനമായ ജൂണ്‍ പതിനേഴിനുമാണ് നടത്തുന്നത് .കഴിഞ്ഞ തവണത്തെ ജേതാക്കളായ kcc യെ കൂടാതെ മുന്‍വര്‍ഷങ്ങളില്‍ മികവുതെളിയിച്ച അയര്‍ലണ്ടിലെ മികച്ച ടീമുകളായ lcc,താല,സ്വോര്ട്‌സ്,ലുകാന്‍ സ്‌പോര്‍ട്‌സ് ക്ലബ്,kkr,നോര്‍ത്ത് വുഡ് ,gladiators,ഫിന്ഗ്ലാസ് 11 ,ഫിന്ഗ്ലാസ് വെസ്റ്റ് ,lcc sportsക്ലബ് ,desi boys തുടങ്ങിയ ടീമുകളാണ് ഇക്കുറി ചാമ്പ്യന്‍സ് ട്രോഫിക്കായി അണിനിരക്കുന്നത് .

ജേതാക്കളെയും ,മികച്ച കളിക്കാരെയും കാത്തു നിരവധി സമ്മാനങ്ങളാണ് കേരളഹൌസ് ഇത്തവണ ഒരുക്കിയിരിക്കുന്നത് ,ഓസ്‌കാര്‍ ട്രാവെല്‍സ് എവെര്‍ റോളിംഗ് ട്രോഫിയും ,കാഷ് പ്രൈസും ജേതാക്കള്‍ക്ക് ലഭിക്കുമ്പോള്‍ ,യൂറേഷ്യ നല്‍കുന്ന ട്രോഫിയും ,കാഷ് പ്രൈസുമാണ് രണ്ടാം സ്ഥാനക്കാര്‍ക്ക് ലഭിക്കുക്ക ,കൂടാതെ ഫൈനലിലെ മികച്ച കളിക്കാരനും ,മൊത്തം മത്സരങ്ങളിലെ മികച്ച കളിക്കാരനും പിന്‍ കേരള ,വോള്‍ക്‌സ് വാഗന്‍ എന്നിവര്‍ നല്‍കുന്ന സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു .

കപിലിന്റെ ചെകുത്താന്മാര്‍ ഇന്ത്യക്ക് സമ്മാനിച്ച ആദ്യ ലോക കപ്പിന് ശേഷം ,ക്രിക്കറ്റ് ഒരു ജ്വരമായി ഇന്ത്യ ഏറ്റെടുത്തപ്പോള്‍ ,സമീപ കാലത്ത് ധോണിയുടെ നേതൃത്തത്തില്‍ ലോക ക്രിക്കറ്റിലെ കിരീടങ്ങളെല്ലാം ഇന്ത്യയില്‍എത്തിച്ചപ്പോള്‍ അത് ഇന്ത്യക്കാരന്റെ ഒരു വികാരമായി മാറുകയായിരുന്നു ,ഭാഷയ്ക്കും ,വേഷങ്ങള്‍ക്കും ,ജാതിക്കും,അതിര്‍ വരമ്പുകള്‍ക്കും ഉപരിയായി ഓരോ ഇന്ത്യക്കാരനെയും ഒരു കൊടിക്കീഴില്‍ നിര്‍ത്തുന്ന വികാരം .ക്രിക്കറ്റ് എന്ന മാന്യതയുടെ മത്സരത്തെ സ്‌നേഹിക്കുന്ന ഏവരെയും കേരളഹൗസ് ചാമ്പ്യന്‍സ് ട്രോഫിയിലേക്ക സ്വാഗതം ചെയ്യുന്നു് .

Share this news

Leave a Reply

%d bloggers like this: