വാട്ടര്‍ഫോര്‍ഡ് സെവന്‍സ് ഫുട്‌ബോള്‍ മേളയുടെ മുഴുവന്‍ ലാഭവും ചാരിറ്റിക്ക് കൈമാറി

വാട്ടര്‍ഫോഡ് സെയിന്റ് മേരീസ് സിറിയന്‍ യാക്കോബായറ്റ് ചര്‍ച്ച യൂത്ത് അസോസിയേഷനും വാട്ടര്‍ഫോഡ് ടൈഗര്‍സു ഫുട്‌ബോള്‍ ക്ലബും സംയുക്തമായി സംഘടിപ്പിച്ച ഏകദിന സെവന്‍സ് ഫുട്‌ബോള്‍ മേളയില്‍ നിന്ന് ലഭിച്ച മുഴുവന്‍ ലാഭവും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറി.മേളയില്‍ നിന്നും മൊത്തം ലാഭം കിട്ടിയ 1200 യൂറോയില്‍ നിന്നും 1000 യൂറോ സൗത്ത് ഈസ്റ്റ് സൈമണ്‍ കമ്മ്യൂണിറ്റിക്ക് അവരുടെ ഓഫീസില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ കമ്മ്യൂണിക്കേഷന്‍ എക്‌സിക്യൂട്ടീവ് ആയ സാറ ബേര്‍ണിനു കൈമാറി.സെയിന്റ് മേരീസ് യൂത്ത് അസോസിയേഷന്‍ ഭാരവാഹികളും വാട്ടര്‍ഫോഡ് ടൈഗര്‍സ് അംഗങ്ങളും ഈ ചടങ്ങില്‍ പങ്കെടുത്തു.നേരെത്തെ മേളയുടെ സമ്മാനദാന ചടങ്ങില്‍ വച്ച് തന്നെ 200 യൂറോ പാട്രിക് ഫ്‌ലാഗ്‌നാനു കൈമാറിയിരുന്നു .അയര്‌ലണ്ട് പവര്‍ വീല്‍ചെയര്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ആയ പാട്രിക്കിന് ഫ്‌ലോറിഡയില്‍ നടക്കുന്ന ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടി നടത്തുന്ന ഫണ്ട് ശേഖരണത്തിലേക്കാണ് 200 യൂറോ സംഭാവന ചെയ്തത് .

Share this news

Leave a Reply

%d bloggers like this: