ലണ്ടനില്‍ കൊല്ലപ്പെട്ട ഇസ്ലാമിക് ഭീകരന്റെ വിവാഹം നടന്നത് ഡബ്ലിനില്‍; ആയിരങ്ങള്‍ ഇതേ പാതയില്‍ ?

ലണ്ടനില്‍ ഭീകരാക്രമണം നടത്തുകയും പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്ത ഐഎസ് ഭീകരന്റെ വിവാഹം നടന്നത് ഡബ്ലിനിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബിട്ടീഷ് വംശജയായ ഷാര്‍സി ഒലേറി എന്ന യുവതിയെയാണ് ഇയാള്‍ വിവാഹം കഴിക്കുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി അയര്‍ലണ്ടില്‍ താമസമാക്കുകയും ചെയ്തത്. റെഡൗണി എന്നയാളെ ലണ്ടനില്‍ വെച്ചാണ് ഷാര്‍സി പരിചയപ്പെടുന്നത്. തുടര്‍ന്ന് 2010 ല്‍ ഇവര്‍ ഡബ്ലിനില്‍ വിവാഹിതരാകുകയും ചെയ്തു. പരമ്പരാഗത ഇസ്ലാമിക രീതിയിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഐറിഷ് ആര്‍മിയിലെ 2 ബ്രിഗേഡിലുള്ള ഒരു വലിയ സൈനിക ബാരക്കുകളില്‍ നിന്ന് വെറും 100 യാര്‍ഡ് അകലെയായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.റെഡൌണ്‍ താമസിയാതെ മൊറോക്കോയിലെ സ്വന്തം നാട്ടില്‍ തിരിച്ചെത്തി. 17 മാസത്തോളം ഇയ്യാള്‍ അവിടെ താമസിച്ചു. എന്നാല്‍ ഡബ്ലിനിലേക്ക് അയാള്‍ മടങ്ങിവന്നപ്പോള്‍ മുതല്‍ തന്റെ ഇസ്ലാമിക വീക്ഷണങ്ങള്‍ ‘തീവ്രമായ’ അവസ്ഥയിലായിരുന്നുവെന്ന് ഷാരിസ് വെളിപ്പെടുത്തുന്നു. തന്റെ ഭാര്യയുടെ ഷാരിസ് എന്ന പേര് മാറ്റി ഷെരീഫ എന്നാക്കി. ഡബ്ലിനിലെ പ്രമുഖ റെസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ എല്‍ഖാദര്‍ റഷീദ് അല്‍മാഗ്‌റബി എന്ന പേര് ഉപയോഗിക്കുകയും ചെയ്തു.

തീവ്രവാദിയായ റാച്ചിഡ് റെഡൌനി തന്റെ ഭാര്യ ഷാര്‍സി ഒലേറിയയെ വീട്ടുതടങ്കലിലാക്കി ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്നും എപ്പോഴും ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും ഭാര്യ വെളിപ്പെടുത്തി. ശനിയാഴ്ച നടന്ന രക്തച്ചൊരിച്ചിലിനുശേഷം അറസ്റ്റ് ചെയ്യപ്പെട്ട ഏഴ് വനിതകളില്‍ ഒരാളാണ് ഷാരിസ്. താന്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് ഉറ്റസുഹൃത്തുക്കളോട് തുറന്ന് പറഞ്ഞിരുന്നു. 30 വയസുകാരിയായ ഇയാള്‍ ഭാര്യ ഒരു ഗ്ലാസ് വീഞ്ഞോ സിഗരറ്റോ ഉപയോഗിച്ചെന്നറിഞ്ഞാല്‍ മുഖത്ത് അടിക്കുകയും വയറ്റില്‍ ചവിട്ടുകയും വീട്ടില്‍ പൂട്ടിയിടുകയും ചെയ്യുകയാണ് പതിവ്.

ഹാലാല്‍ ഭക്ഷണമല്ലാതെ മറ്റൊന്നും കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടുണ്ട്. തിരിച്ച് ഉത്തരം പറയാന്‍ ശ്രമിക്കുന്നതിനിടെ തെരുവിലൂടെ അവരെ ആക്രമിച്ചിട്ടുണ്ട്. ഞങ്ങള്‍ അവളെ പുറത്തേക്ക് ക്ഷണിക്കാറുണ്ടെങ്കിലും ‘എനിക്ക് സാധ്യമല്ല’ എന്നാകും അവള്‍ പറയുക.- ഷാരിസിന്റെ സുഹൃത്തുക്കള്‍ വ്യക്തമാക്കി. ഒരു സാധാരണ പാശ്ചാത്യ പെണ്‍കുട്ടിയായിരുന്നു ഷാര്‍സി. വളരെയധികം ഗാര്‍ഹിക പീഡനമായിരുന്നു അവള്‍ അനുഭവിക്കേണ്ടി വന്നത്.

‘അവന്‍ എന്റെ ജീവിതത്തെ നാശത്തിനിരയാക്കുകയും എന്നെ ദ്രോഹിക്കുകയും ചെയ്യുന്നതായി 2015 ഏപ്രിലില്‍ ചാരിസീസ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.’ അതേ വര്‍ഷം ഷാരിസ് ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ഐറിഷ് തലസ്ഥാനത്തെ വാടക വീട് ഉപേക്ഷിച്ച് ഇവര്‍ ഇംഗ്ലണ്ടിലേക്കു മാറുകയും ചെയ്തു. ‘യുകെയിലേയ്ക്ക് തിരിച്ചെത്തുകയായിരുന്നു അയ്യാളുടെ ലക്ഷ്യം. അതിനുവേണ്ടിയുള്ള തന്ത്രമായിരുന്നു ഐറിഷ് റെസിഡന്‍സ് കാര്‍ഡ് നേടുക എന്നുള്ളത്.

വിവാഹം കഴിഞ്ഞ് ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോ ഐഡി കാര്‍ഡാണ് യുകെയിലേക്ക് കടക്കുന്നതിനുവേണ്ടി ഇയാള്‍ നല്‍കിയത്. അയര്‍ലണ്ടിന് ബ്രിട്ടനൊപ്പം ഒരു സാധാരണ ട്രാവല്‍ ഏരിയയുണ്ട്, അത് രണ്ടു രാജ്യത്തും ഉള്ള സ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും, പൊതുസേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള, ജോലിചെയ്യുന്നതിനുമുള്ള അവകാശങ്ങളെ അനുവദിക്കുന്നു. ഈ പഴുത്തിലൂടെയാണ് ഇയ്യാള്‍ യുകെയിലെത്തിയത്. 2015 സെപ്തംബറോടു കൂടി ദമ്പതികള്‍ ബ്രിട്ടനില്‍ തിരിച്ചെത്തിയിരുന്നു. അഞ്ചു വര്‍ഷക്കാലം ഇവിടെ തുടരുമെന്ന് കൊലയാളി ഭാര്യയോട് പറഞ്ഞിരുന്നു.

അതേസമയം ഡബ്ലിനിലെ മുസ്ലിം പള്ളികളിലെ റെക്കോര്‍ഡുകളിലൊന്നും, ഇങ്ങനെ ഒരാള്‍ അക്കാലത്ത് ആരാധനയില്‍ പങ്ക് ചേര്‍ന്നിരുന്നതായി തെളിവുകളില്ല. അയര്‍ലന്‍ഡില്‍ രഹസ്യമായി താമസിച്ചുവരുന്ന ജിഹാദികള്‍ യുകെയിലേക്ക് കടക്കുന്നതിന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ അതിര്‍ത്തി ചൂഷണം ചെയ്യുകയാണെന്ന് പോലീസ് കരുതുന്നു. ഒരിക്കല്‍ ഐറിഷ് റെസിഡന്‍സി എടുത്തുകഴിഞ്ഞാല്‍ എവിടേക്കും യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം അവര്‍ നേടിയെടുക്കുന്നു.

ജിഹാദികള്‍ ഐറിഷ് യുവതികളെ വിവാഹം കഴിക്കുകയും ഇവിടെ ഒരു അടിത്തറ സ്ഥാപിക്കുകയും ചെയ്തിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതോടെ ഐറിഷ് പൗരനായിത്തീരാനുള്ള ഇവരുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ജിഎന്‍ഐബി (ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോ) ഐഡി കാര്‍ഡ് ലഭിക്കുന്നതുവരെ ഇവര്‍ പത്തി താഴ്ത്തി ശാന്തമായിരിക്കും. മലാളികളുള്‍പ്പെടെ ഗവണ്‍മെന്റിന് കൊടുക്കുന്ന നികുതിപണം കൊണ്ട് തടിച്ച് കൊഴുക്കുന്ന ഇവര്‍ നമ്മളെ തന്നെ തിരിഞ്ഞ് കൊത്തുകയാണ് ചെയ്യുന്നത്. ജിഹാദികള്‍ അയര്‍ലണ്ടില്‍ രഹസ്യമായി ജോലിചെയ്യുന്നതായി ഗാര്‍ഡയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഐറിഷ് ഗവണ്‍മെന്റിന് ഇതുവരെ നിസംഗതയോടെ നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ.

സംശയാസ്പദമായി വരുന്നവരെയെല്ലാം നിരീക്ഷിക്കാന്‍ മതിയായ ഉദ്യോഗസ്ഥ ശക്തി ഗാര്‍ഡയ്ക്കില്ല എന്ന് പറയുന്നത് അയര്‍ലന്റിലെ സുരക്ഷാ ശക്തിക്ക് നാണക്കേട് ഉണ്ടാക്കുന്ന വസ്തുതയാണ്. അന്വേഷണത്തിലൂടെ ആരെയെങ്കിലും കണ്ടെത്തിയാലും നിയമ നടപടികളിലെ പഴുതുകളിലൂടെ അവര്‍ രാജ്യത്തിന് പുറത്തുകടക്കുന്നു. ‘ഇത് ഒരു ഭ്രാന്തന്‍ സാഹചര്യമാണ്, പിടിക്കപ്പെടുന്നവരുടെ പേരോ, അയ്യാള്‍ ഏത് രാജ്യത്ത് നിന്നുള്ളയാളെന്നോ അറിയാന്‍ കഴിയില്ല. തീവ്രവാദികളെന്ന് സംശയിക്കുന്ന 50 പേരടങ്ങുന്ന സംഘം ഇപ്പോഴും ഡബ്ലിനിലുണ്ട്. ഇതില്‍ 12 പേര്‍ അതിഭീകരരാണെന്നും ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കുന്നു. ‘അവരുടെ പ്രധാന ലക്ഷ്യം ജിഎന്‍ബി അല്ലെങ്കില്‍ FAM (യൂറോപ്യന്‍ യൂണിയന്‍ ഐഡന്റിറ്റി കാര്‍ഡ്) നേടിയെടുക്കുക എന്നതാണ്. ജിഹാദികളെ താമസിക്കാന്‍ മൗനാനുവാദം നല്‍കുന്ന ഐറിഷ് നയത്തിനെതിരെ മറ്റ് രാജ്യങ്ങളില്‍ നിന്ന് ശക്തമായ പ്രധിഷേധം ഉയരാന്‍ സാധ്യതയുണ്ട്.

‘അയര്‍ലന്‍ഡില്‍ അവര്‍ക്ക് ഒരു വിലാസമുണ്ടെങ്കിലും അത് പലപ്പോഴും ഉപയോഗികാറില്ല, അവരുടെ നേരെ സംശയാസ്പദകരമായ അന്വേഷണം ഉണ്ടെന്നറിഞ്ഞാല്‍ അയര്‍ലണ്ട് തങ്ങളുടെ ഔദ്യോഗിക രാജ്യമെന്ന വ്യാജേനെ മറ്റിടങ്ങളിലേക്ക് കടന്നുകളയുന്നു. ഇത്തരം ആളുകളെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനമാണ് അയര്‍ലണ്ടില്‍ ഇപ്പോള്‍ ഇല്ലാത്തത്.

ഐ.എസ് ഭീകരരെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയില്ലെങ്കിലും, താടി നീട്ടി, നീളമുള്ള കുര്‍ത്താ ധരിച്ചു വരുന്നവരെ സംശയത്തോടെ കാണുന്ന കാലമാണിത്. ഭീകരരും ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ ഒറ്റപ്പെട്ട ഭീകരാക്രമണത്തിനു തുനിയുന്നവര്‍ക്ക് ഐ.എസ് പുറപ്പെടുവിച്ചിരിക്കുന്ന പുതിയ ഡ്രസ് കോഡ് അവരെ തിരിച്ചറിയുന്നതിനുള്ള സാധ്യത തീര്‍ത്തും ഇല്ലാതാക്കുന്നതാണ്. സുരക്ഷാ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടാതിരിക്കാനുള്ള ഐ.എസിന്റെ മാര്‍ഗരേഖയില്‍ ഇത് വ്യക്തമാക്കുന്നുണ്ട് .

താടി വടിച്ച്, കുര്‍ത്തയ്ക്കു പകരം , പാശ്ചാത്യ വസ്ത്രങ്ങളിണിഞ്ഞ് , നെക്ലെസില്‍ കുരിശു ധരിച്ച് ക്രൈസ്തവരെന്ന നാട്യത്തില്‍ ഇവരെ കണ്ടേക്കാം. പാസ്പോര്‍ട്ടില്‍ മുസ്ലിം പേരാണെങ്കില്‍ കുരിശു ധരിക്കരുതെന്ന് ഓര്‍മപ്പെടുത്തുന്നുണ്ട്. പെര്‍ഫ്യൂം ഉപയോഗിക്കുമ്പോള്‍ മുസ്ലിംകള്‍ ഉപയോഗിക്കുന്ന നോണ്‍ ആല്‍ക്കഹോളിക് പെര്‍ഫ്യൂം ഉപയോഗിക്കുന്നതിനു പകരം സാധാരണ എല്ലാവരും ഉപയോഗിക്കുന്ന ജനറിക് ആല്‍ക്കഹോളിക് പെര്‍ഫ്യൂം ഉപയോഗിക്കുക. വ്യാജ പസ്പോര്‍ട്ടുകള്‍ എങ്ങിനെയാണ് ഉപോഗിക്കേണ്ടതെന്നു പറയുന്ന മാര്‍ഗരേഖയില്‍ ഉച്ചത്തില്‍ സംഗീതമുയരുന്ന നിശാ ക്ലബ്ബുകള്‍ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതു സംബന്ധിച്ച് രഹസ്യ ചര്‍ച്ചകള്‍ക്കായി ഉപയോഗിക്കുവാനും നിര്‍ദേശിക്കുന്നു.

അയര്‍ലണ്ടില്‍ ഇത്തരത്തില്‍ ഒരവസ്ഥ സംജാതമാകാന്‍ സാധ്യതയുണ്ടോ എന്ന് സംശയിക്കുന്നവരും ഉണ്ടാകാം. ഇവര്‍ക്കുള്ള മറുപടി കഴിഞ്ഞ ആഴ്ച നടന്ന ലണ്ടന്‍ ഭീകരാക്രമണം തന്നെയാണ്. മാഞ്ചസ്റ്റര്‍ അരീനയിലെ ഭീകരാക്രമണത്തിന് ശേഷം അതീവ സുരക്ഷയില്‍ കഴിഞ്ഞിരുന്ന യുകെയില്‍ ജനങ്ങള്‍ക്ക് നേരെ അപ്രതീക്ഷിതമായി വാന്‍ ഇടിച്ച് കയറ്റുമെന്നോ കത്തികൊണ്ട് കുത്തി കൊല്ലുമെന്നോ അവിടുത്തെ സുരക്ഷ ഉദ്യോഗസ്ഥര്‍ കരുതിയിരുന്നില്ല. അതിനര്‍ത്ഥം ലണ്ടനേക്കാള്‍ സുരക്ഷയില്‍ പിന്നില്‍ നില്‍ക്കുന്ന അയര്‍ലന്റിലെ നഗരങ്ങളിലും ഏതു നിമിഷവും ഭീകരാക്രമണങ്ങള്‍ പ്രതീക്ഷിക്കാം എന്ന് തന്നെ.

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: