ഹെല്‍ത്ത് ബീക്കനില്‍ തൊഴിലവസരങ്ങള്‍

ഡബ്ലിന്‍: ഡിജിറ്റല്‍ ഹെല്‍ത്ത് കമ്പനിയായ ഹെല്‍ത്ത് ബീക്കനില്‍ തൊഴിലവസരങ്ങള്‍. കമ്പനിയുടെ ഡബ്ലിന്‍ ശാഖയിലാണ് അവസരങ്ങള്‍ നിലവിലുള്ളത്.ഐടി മേഖലയില്‍ സോഫ്‌റ്റ്വെയര്‍ ഡെവലപ്മെന്റ്, പ്രോജക്ട് മാനേജ്‌മെന്റ്, കസ്റ്റമര്‍ സര്‍വീസ് എക്സിക്യു്ട്ടീവ് എന്നീ തസ്തികകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ഹെല്‍ത്ത് ബീക്കണില്‍ നിലവിലുള്ള 20 ഒഴിവുകളെക്കുറിച്ച് പ്രഖ്യാപനം നടത്തിയത് ബീക്കണിന്റെ സി.ഇ.ഓ ജിം ജോസിയും ഐറിഷ് പ്രധാനമന്ത്രി എന്റാ കെന്നിയും ചേര്‍ന്നാണ്. എ

ന്റായുടെ ഷിക്കാഗോ യാത്രക്കിടെ നടന്ന ബിസിനസ്സ് സമ്മേളനത്തില്‍ വെച്ചാണ് ഇരുവരും സംയുക്തമായി ഡബ്ലിനിലെ തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചത്. അയര്‍ലന്‍ഡില്‍ ചുവടുറപ്പിച്ച ബീക്കണ്‍ വടക്കന്‍ അമേരിക്കയിലെ ബോസ്റ്റണിലേക്കും, മോണ്ട്രിയലിലേക്കും കമ്പനിയുടെ പുതിയ ഓഫീസ് തുറക്കാനിരിക്കുകയാണ്. മെച്ചപ്പെട്ട സേവനം കാഴ്ചവെക്കുന്നവര്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ കമ്പനിയുടെ തലപ്പത്തെത്താന്‍ കഴിയും; മാത്രമല്ല ആകര്‍ഷണീയമായ വേതന വ്യവസ്ഥകളും കമ്പനി വാഗ്ദാനം നല്‍കുന്നുണ്ട്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: