ഭൂമി നിരീക്ഷണത്തിന് ഐഎസ്ആര്‍ഒ യുടെ ‘ആകാശ കണ്ണ് ‘ ഉപഗ്രഹം ഉടന്‍ വിക്ഷേപിക്കും

ജിഎസ്എല്‍വി മാര്‍ക്ക് മൂന്നിന്റെ വിക്ഷേപണത്തിന് ശേഷം മറ്റൊരു ദൗത്യത്തിന് ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നു. കാര്‍ട്ടോസാറ്റ് സീരിസ് ഉപഗ്രഹമാണ് ഈ മാസം അവസാനത്തോടെ വിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്നത്. നിരീക്ഷിക്കുവാന്‍ ശേഷിയുള്ള ഈ ഉപഗ്രഹത്തെ ആകാശത്തിലെ കണ്ണ് അഥവാ ഐ ഇന്‍ ദ സ്‌കൈ എന്നാണ് അറിയപ്പെടുന്നത്.

കാര്‍ട്ടോസാറ്റ് സീരിസിലെ നാാലാമത്തെ ഉപഗ്രഹമാണിത്. പിഎസ്എല്‍വി സി 38 റോക്കറ്റില്‍ വിക്ഷേപിക്കുന്ന ഇതിന്റെ ഭാരം എന്നത് 550 കിലോയാണ്. ഭൂമിയിലെ പ്രാദേശിക സമയത്തിന് അനുശ്രിതമായി ഭ്രമണപഥത്തിലൂടെ സഞ്ചരിക്കാന്‍ സാധിക്കും.

സ്പോട്ട് ഇമേജറിക്ക് സാധിക്കുന്ന വിപുലമായ റിമോര്‍ട്ട് സെന്‍സിംങുള്ള ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്. ഇതിന് പുറമെ പാന്‍ ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്. ഭൂമിയുടെ ഇലക്ട്രോ മാഗ്നറ്റ് സ്പെക്ട്രത്തിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളും പകര്‍ത്തും. 9.6 കിലോ മീറ്റര്‍ സ്പേഷ്യല്‍ റെസല്യൂഷനും ഇവയ്ക്കുണ്ട്. ഇതിലൂടെ അയല്‍ രാജ്യത്തുനിന്നും കൂടുതല്‍ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും സാധിക്കുമെന്നാണ് സൂചന. ഇതിന് പുറമെ ഒരേ ട്രാക്കില്‍ 45 ഡിഗ്രി തിരിയുവാനും സാധിക്കും. 126 ദിവസങ്ങള്‍ കൊണ്ട് 1867 ഭ്രമണപഥത്തെ വലയം വയ്ക്കുന്നത്. പ്രധാനമായും ഭൂമിയെ നിരീക്ഷിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.

 
എ എം

Share this news

Leave a Reply

%d bloggers like this: