കഴിഞ്ഞ വര്‍ഷം ആരോഗ്യ വകുപ്പിലെ എറവവും ഉയര്‍ന്ന ശമ്പളം 600 ,000 യൂറോ: പ്രധാന മന്ത്രി കൈപറ്റുന്നതിനേക്കാള്‍ മൂന്നു മടങ് കൂടുതല്‍

ഡബ്ലിന്‍: ആരോഗ്യ വകുപ്പിന്റെ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക കണക്കുകള്‍ പ്രകാരം എച്ച്.എസ്.ഇ യിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ 2016 -ല്‍ കൈപ്പറ്റിയ ശമ്പളം 600 ,000 യൂറോ ആണെന്ന് വെളിപ്പെടുത്തല്‍. പ്രധാനമന്ത്രിയുടെയും എച്ച്.എസ്.ഇ ഡയറക്ടര്‍ കൈപറ്റുന്നതിനേക്കാളും മൂന്നു മടങ്ങ് ശമ്പളം വരുമിത്. 2015 -ല്‍ ആരോഗ്യ വകുപ്പില്‍ ഏറ്റവും ഉയര്‍ന്ന ശമ്പള നിരക്ക് 550 ,000 യൂറോ ആയിരുന്നതാണ് കഴിഞ്ഞ വര്‍ഷം വീണ്ടും ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം 9 ജീവനക്കാര്‍ 300 ,000 യുറോക്കും 370 ,000 യുറോക്കും ഇടയില്‍ വേതനം കൈപറ്റിയപ്പോള്‍ ആകെ 2243 പേര്‍ 100 ,000 യുറോക്ക് മുകളില്‍ ശമ്പളം നേടിയിരുന്നു.

ജീവനക്കാരുടെ ശമ്പളത്തോടൊപ്പം അധിക ജോലി, ആനുകൂല്യങ്ങള്‍, വിശ്രമ ദിവസ അലവന്‍സ് തുടങ്ങിയ അധിക തുക കൂടി ചേര്‍ക്കപ്പെട്ടതോടെയാണ് മൊത്തം വേതനത്തില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയത്. പോയ വര്‍ഷം ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് ലേബര്‍ കമ്മീഷന്‍ ഉത്തരവിനനുസരിച്ച് വേതന നിരക്കും വര്‍ദ്ധിപ്പിച്ചത് തുക ഉയരാന്‍ മറ്റൊരു കാരണമായി മാറി. ആരോഗ്യ വകുപ്പില്‍ ഉയര്‍ന്ന ശമ്പളം നേടുന്നവരെല്ലാം തന്നെ മെഡിക്കല്‍ കണ്‍സള്‍ട്ടന്റുകള്‍ ആണ്. ഇതോടെ എച്ച്.എസ്.ഇ യുടെ ശമ്പളത്തില്‍ 4 .9 ബില്യണ്‍ യൂറോയില്‍ നിന്നും 5 .1 ബില്യണ്‍ യൂറോയിലെത്തി.

2016 -ല്‍ ജീവനക്കാരുടെ എണ്ണം പരിശോധിച്ചാല്‍ 107 ,277 ല്‍ നിന്നും 110 ,258 ആയി ഉയര്‍ന്നിട്ടുണ്ട്. പെന്‍ഷന്‍ പേയ്മെന്റ് 9 ശതമാനം വര്‍ദ്ധിച്ച് 99 .58 മില്യണ്‍ യൂറോയില്‍ നിന്ന് 108 .3 മില്യണ്‍ യൂറോയിലുമെത്തി. ആരോഗ്യ വകുപ്പിന്റെ ഓവര്‍ ടൈം തുക 2015 നെ അപേക്ഷിച്ച് 259 .29 മില്യണ്‍ യൂറോയില്‍ നിന്ന് 277 .33 മില്യണ്‍ യൂറോയും, രാത്രികാല ജോലിയിലുള്ളവര്‍ക്ക് 10 മില്യണ്‍ യൂറോ നിന്നും 73 മില്യണ്‍ യൂറോ വരെ അലവന്‍സും നല്‍കുന്നുണ്ട്. നിയമനടപടികളുടെ ഫീസ് 47 മില്യണ്‍ യൂറോയില്‍ നിന്നും 6 .5 മില്യണ്‍ വരെ ഉയര്‍ന്നതും ആരോഗ്യവകുപ്പിന്റെ മൊത്തത്തിലുള്ള വാര്‍ഷിക പേ ബില്‍ വര്‍ദ്ധിക്കാന്‍ കാരണമായി.

 

 

എ എം

Share this news

Leave a Reply

%d bloggers like this: