മാതാപിതാക്കള്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ അധ്യയന വര്‍ഷത്തില്‍ കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ 25 ശതമാനം വര്‍ധനവ് പ്രഖ്യാപിച്ചു

പുതിയ അധ്യയന വര്‍ഷം മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോമിനും ഷൂസുകള്‍ക്കുള്‍പ്പെടെ നല്‍കിവരുന്ന അലവന്‍ 25 ശതമാനമായി വര്‍ധിപ്പിക്കാന്‍ തീരുമാനം. അടുത്ത സെപ്റ്റംബറില്‍ സ്‌കൂളിലേക്ക് മടങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് ആവശ്യമുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ മാതാപിതാക്കള്‍ക്ക് സഹായകരമായ രീതിയിലാണ് ധനസഹായം നല്‍കുന്നത്. 4-11 വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് 100 യൂറോയും 12-17 വയസ്സിനിടയിലുള്ളവര്‍ക്ക് 200 യൂറോയുമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ജൂലൈ മുതല്‍ നല്‍കിയിരുന്നത്. ഈ തുക യഥാക്രമം 125 യൂറോ, 250 യൂറോ എന്നിങ്ങനെ ഉയര്‍ത്താനാണ് പുതിയ തീരുമാനം. ബഡ്ജറ്റില്‍ ഇതിനായി 10 മില്യണ്‍ യൂറോ അധികമായി വകയിരുത്തേണ്ടതായി വരും, അതായത് പ്രതിവര്‍ഷം 47.4 മില്യണ്‍ യൂറോ കുട്ടികളുടെ അനുകുല്യങ്ങള്‍ക്കായി ചിലവാക്കും. രാജ്യത്തെ 108,000 കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യം വലിയൊരു ആശ്വാസമാകുമെന്ന് സാമൂഹിക സുരക്ഷാ വകുപ്പ് വ്യക്തമാക്കി.

ഡയറക്ട് പ്രൊവിഷന്‍ (ഡിപി) സെന്ററുകളിലൂടെയുള്ള ആഴ്ചതോറുമുള്ള വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും സാമൂഹിക സുരക്ഷാ വകുപ്പ് പറഞ്ഞു. ഡിപി സെന്ററുകളിലെ കുട്ടികള്‍ക്ക് പ്രതിമാസ വരുമാനം 15.60 യൂറോയില്‍ നിന്ന് 21.60 ആയി ഉയരും. മുതിര്‍ന്ന ഒരാളുടെ വരുമാനം 19.10 ല്‍ നിന്ന് 21.60 ആയി ഉയരും.
സോഷ്യല്‍ പ്രൊട്ടക്ഷന്‍ മിനിസ്റ്ററും പുതിയ ഫൈന്‍ ഗെയില്‍ നേതാവുമായ ലിയോ വരദകറിന്റെ കണക്കുകള്‍ പ്രകാരം ഇതിനായുള്ള ഒരു വര്‍ഷത്തെ ചെലവ് 770,000 യൂറോയായിരിക്കും. സാമൂഹിക സുരക്ഷാ വകുപ്പ് ഈ വര്‍ധനവിന് അംഗീകാരം നല്‍കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഡയറക്ട് പ്രൊവിഷന്‍ സെന്ററുകളിലെ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണെന്ന് വരേദ്കര്‍ പറഞ്ഞു.കൂടുതല്‍ വരുമാനം നല്‍കുന്നതിലൂടെ നേരിട്ടുള്ള പ്രൊവിഷന്‍ സംവിധാനത്തില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടികളുടെ ചാരിറ്റി സഘടനയായ ബര്‍ണാര്‍ഡോസ് സി.ഇ.ഒ ഫെര്‍ഗസ് ഫിന്‍ലെ കുട്ടികള്‍ക്ക് അനുവദിച്ച അലവന്‍സ് വര്‍ധനവിനെ സ്വാഗതം ചെയ്തു. വാര്‍ഷിക സ്‌കൂള്‍ ചെലവുകളെപ്പറ്റിയുള്ള സര്‍വ്വേയിലൂടെ ഞങ്ങള്‍ക്ക് മാതാപിതാക്കളുടെ അനുഭവങ്ങള്‍ അറിയാം, പ്രത്യേകിച്ച് താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ സ്‌കൂളിലേക്ക് തിരിച്ചുപോകുന്നതിനുള്ള ചെലവുകള്‍ക്കായി ശരിക്കും പോരാടുകയാണ്,’ ഫിന്‍ലേ പറഞ്ഞു. പലരും കുടുംബ ബില്ലുകള്‍ വെട്ടിക്കുറയ്ക്കുന്നതും, കുടുംബാംഗങ്ങളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ വായ്പ വാങ്ങുന്നതും പതിവ് കാഴ്ചയാണ്. എന്നാല്‍ പുതിയ തീരുമാനം സ്വാഗതാര്‍ഹമായ പ്രഖ്യാപനമാണ്. നിയുക്ത പ്രധാനമന്ത്രി വരേദ്കറുടെ സമീപകാലത്തെ തിരഞ്ഞെടുപ്പു മാനിഫെസ്റ്റോയില്‍ അവതരിപ്പിച്ചതുപോലെ, ഒരു സ്വതന്ത്ര വിദ്യാഭ്യാസ സമ്പ്രദായം രൂപീകരിക്കുന്നതിന്റെ ആദ്യപടിയായി ഇതിനെ കാണാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹ്യക്ഷേമ പരിപാടികളുടെ ആനുകൂല്യങ്ങള്‍ ആനുപാതികമായി ആളുകള്‍ക്ക് ലഭിക്കുന്നെന്ന് ഉറപ്പുവരുത്താന്‍ ആദായനികുതി വരുമാനപരിധി ക്രമീകരിക്കുമെന്ന് സാമൂഹ്യസുരക്ഷാ വകുപ്പ് മന്ത്രി ലിയോ വരാഡ്കര്‍ പറഞ്ഞു. ‘കുട്ടികള്‍ക്കിടയിലെ ദാരിദ്ര്യം കുറയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്, ഈ വര്‍ധന ഗവണ്‍മെന്റിന്റെ പുതുക്കിയ പ്രതിബദ്ധതയുടെ വ്യക്തമായ സൂചന നല്‍കുന്നു’,-വരേദ്കര്‍ പറഞ്ഞു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: