അപ്രതീക്ഷിത ഭീകരാക്രമണത്തെ നേരിടാന്‍ അയര്‍ലണ്ട് ഇനിയും സജ്ജമാകണം

അയര്‍ലണ്ടില്‍ ഭീകരാക്രമണം ഉണ്ടായാല്‍ വലിയ തോതിലുള്ള ജീവഹാനി ഉണ്ടാകാന്‍ സാധ്യത ഉണ്ടോ ? ഗാര്‍ഡയുടെയും പ്രതിരോധ ശക്തികളുടെയും പ്രതികരണ ശേഷിക്കുനേരെ ഉയരുന്ന സംശയമാണിത്. അപ്രതീക്ഷിത ആക്രമണം ഉണ്ടായാല്‍ അതിനെ നേരിടേണ്ട തീവ്രവാദ വിരുദ്ധ യൂണിറ്റായ ആര്‍മി റേഞ്ചര്‍ വിംഗ് (ARW) വികസിപ്പിക്കുന്നതില്‍ മാത്രമല്ല, G2 സൈനിക ഇന്റലിജന്‍സ് യൂണിറ്റിലും നിക്ഷേപം നടത്തേണ്ടിവരുമെന്ന് സൈനിക അധികാരികള്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഈ സംശയം ഉടലെടുത്തത്. ഗാര്‍ഡ ഇന്റലിജന്‍സ് യൂണിറ്റുകളും G2 ഉം തമ്മിലുള്ള സഹകരണത്തെ ആശ്രയിച്ച് ഒരു പ്രത്യേക ദേശീയ ഇന്റലിജന്‍സ് ഏജന്‍സി സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങളും ഗവണ്‍മെന്റ് നടത്തുന്നുണ്ട്.

ഒരു ദശാബ്ദം മുന്‍പാണ് ഐറിഷ് ഇന്റലിജന്‍സ് ഏജന്‍സിക്ക് വേണ്ടിയുള്ള മുറവിളി ആദ്യമായി ഉയരുന്നത്. മുന്‍ പ്രതിരോധമന്ത്രിയായിരുന്ന സൈമണ്‍ കോവ്നി ARW യുടെ വിപുലീകരണത്തിനായി മുന്‍കൈ എടുത്തിട്ടുണ്ട്. രാജ്യത്തിന് ആവശ്യമായ പ്രതിരോധ ശേഷി നല്‍കാനുതകുന്ന ഗാര്‍ഡ സെര്‍ജന്റ്‌സിനും ഇന്‍സ്‌പെക്ടര്‍മാര്‍ക്കും (AGSI) അധിക ഫണ്ടിംഗും പരിശീലനവും ആവശ്യമാണെന്ന് ഗാര്‍ഡ പ്രതിനിധി അസോസിയേഷന്‍ (GRA) ആവശ്യപ്പെട്ടിട്ടുണ്ട്.

GRA- യുടെ എക്‌സിക്യൂട്ടീവ് ഓഫീസിലെ മുന്‍ ഉദ്യോഗസ്ഥനായ മൈക്കല്‍ കോര്‍കോണ്‍, അയര്‍ലണ്ടിന്റെ രണ്ടാമത്തെ പ്രധാന നഗരവും രാജ്യത്തിലെ ഏറ്റവും വലിയ കൗണ്ടിയുമായ കോര്‍ക്കില്‍ പരിശീലനം ലഭിച്ച 12 റീജിയണല്‍ സപ്പോര്‍ട്ട് യൂണിറ്റ് (ആര്‍.എസ്.യു) ഓഫീസര്‍മാര്‍ മാത്രമേ നിലവിലുള്ളുവെന്ന് ആശങ്കപ്പെടുന്നു. തോക്ക് ഉപയോഗിച്ചോ ബോംബ് സ്‌ഫോടനം നടത്തുകയോ ചെയ്യുന്ന ചാവേറുകളെ നേരിടാന്‍ ഏതു നിമിഷവും നമ്മുടെ സേന ഒരുങ്ങിയിരിക്കേണ്ടതുണ്ട്. കോര്‍ക്കില്‍ ഏതാണ്ട് 12 പേര്‍ക്ക് ഈ തരത്തിലുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ഒരു ട്രക്ക് ഉപയോഗിച്ച് ജനത്തിനിടയിലേക്ക് പാഞ്ഞുകയറുകയോ തോക്കുപയോഗിച്ച് ജനക്കൂട്ടത്തിന് നേരെ വെടി ഉതിര്‍ക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ അതിനെ നേരിടാനുള്ള പരിശീലനം ലഭിച്ച സൈനികരെയാണ് നമുക്ക് ആവശ്യം. അത് മറ്റൊരു തരത്തിലുള്ള പരിശീലനമാണ്. അവര്‍ തോക്ക് കൊണ്ടുപോകാന്‍ കഴിവുള്ളവരാണെന്ന് ഉറപ്പുവരുത്തുന്നതിനായി വര്‍ഷത്തില്‍ പല പ്രാവശ്യം വെടിവയ്ക്കുന്നതിനുള്ള പരിശീലനം നല്‍കണം.

മാഞ്ചസ്റ്റര്‍, ലണ്ടന്‍, പാരിസ്, ബ്രസ്സല്‍സ് തുടങ്ങിയ രീതിയിലുള്ള ആക്രമണങ്ങള്‍ അയര്‍ലന്‍ഡില്‍ സംഭവിക്കുമെങ്കില്‍, അത് വളരെ ദുഃഖകരമായിരിക്കുമെന്ന് കോര്‍കോണ്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഒരുപാട് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, അവരെ രക്ഷിച്ചെടുക്കുക എന്നത് ഇപ്പഴുള്ള സൈന്യത്തത്തിന് വളരെ ശ്രമകരമായ നടപടിയായിരിക്കും. അത് ഒരു ഗുരുതരമായ സ്ഥിതിവിശേഷം വരുത്തിവയ്ക്കാനാണ് സാധ്യത.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: