ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാക്കി; 50,000ത്തിന് മുകളിലുള്ള ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധം

എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ഡിസംബര്‍ 31-നകം എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം. അല്ലാത്ത പക്ഷം നിലവിലുള്ള അക്കൗണ്ടുകള്‍ അസാധുവാകും. പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. 50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി.

പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും ജൂലൈ മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് പുതിയ തീരുമാനം. ആധാര്‍ കാര്‍ഡുള്ളവര്‍ നിര്‍ബന്ധമായും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പാന്‍കാര്‍ഡുമായി ഇത് ബന്ധിപ്പിക്കണമെന്നാണ് കോടതി നിര്‍േദശം. ആധാര്‍ നമ്പര്‍ നികുതി വകുപ്പിനെ അറിയിക്കുകയും വേണം. എന്നാല്‍ നിലവില്‍ ആധാര്‍ ഇല്ലാത്തവരുടെ പാന്‍ കാര്‍ഡ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അസാധുവാകില്ല. നിലവില്‍ പാന്‍ കാര്‍ഡ് ഉള്ളവരും, ജൂലൈയ്ക്കു മുന്‍പ് ആധാര്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവരും വിവരങ്ങള്‍ നികുതി വകുപ്പിനെ അറിയിക്കാത്ത പക്ഷം പാന്‍ കാര്‍ഡ് അസാധുവായി പരിഗണിക്കും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: