സ്വിസ് ബാങ്ക് എക്കൗണ്ട് വിവരങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുന്നതിന് അംഗീകാരം

ഇന്ത്യന്‍ പൗരന്‍മാരുടെ സാമ്പത്തിക എക്കൗണ്ട് വിവരങ്ങള്‍ ഇന്ത്യയ്ക്ക് ഓട്ടോമാറ്റിക് എക്സ്ചേഞ്ച് വഴി കൈമാറുന്നതിന് സ്വിറ്റ്സര്‍ലന്‍ഡ് വെള്ളിയാഴ്ച അംഗീകാരം നല്‍കി. വിദേശത്തെ കള്ളപ്പണ നിക്ഷേപത്തിനെതിരായുള്ള നടപടികളില്‍ സുപ്രധാനമായ ചുവടുവെപ്പായാണ്് ഇത് വിലയിരുത്തപ്പെടുന്നത്.

2019 സെപ്റ്റംബറിന് ശേഷം സ്വിസ് ബാങ്കുകളിലുള്ള ഇന്ത്യക്കാരുടെ നിക്ഷേപ വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറുന്നതിനാണ് സ്വിറ്റ്സര്‍ലാന്‍ഡ് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. 2018 മുതല്‍ സ്വിറ്റ്സര്‍ലന്റില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ നിക്ഷേപ വിവരങ്ങള്‍ ഓട്ടോമാറ്റിക് സംവിധാനം വഴി ഇന്ത്യക്ക് ലഭിക്കും. ഇന്ത്യക്കാര്‍ സ്വിസ് ബാങ്കുകളില്‍ കള്ളപ്പണം വെളുപ്പിക്കുന്നതു സംബന്ധിച്ച ഔദ്യോഗിക കണക്കുകളൊന്നും ഇല്ലെന്ന് കഴിഞ്ഞ വര്‍ഷം ധനകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.

കള്ളപ്പണമെന്ന വിഷയം ഇന്ത്യയിലും സ്വിറ്റ്സര്‍ലന്‍ഡിലും വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്. അനിയന്ത്രിത സ്വത്ത് ഇന്ത്യക്കാര്‍ക്ക് വിദേശത്ത് സൂക്ഷിക്കാനുള്ള വലിയ ഉപാധിയായാണ് സ്വിസ് നിക്ഷേപങ്ങളെ വിലയിരുത്തിയിരുന്നത്. ജി 20 ഉള്‍പ്പടെയുള്ള ആഗോള കൂട്ടായ്മകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ ഏര്‍പ്പെടുത്തുന്നതിന് ഇന്ത്യയും സ്വിറ്റ്സര്‍ലന്‍ഡും തമ്മില്‍ സജീവമായ ചര്‍ച്ചകള്‍ നടത്തിയത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: